സവോളയെക്കാള്‍ സവോള തൊലിയ്ക്ക് വിലയുള്ള നാട്!
സവാള പോലെ തന്നെ സവാളയുടെ തൊലിയും വില്‍ക്കാന്‍ വച്ചിരിക്കുന്നത് എവിടെ കാണാന്‍ പറ്റും? അങ്ങനെ ഉള്ള നാടൊന്നും കാണില്ല, അല്ലെങ്കില്‍ തന്നെ സവാളത്തൊലി കൊണ്ടുപോയി എന്തു ചെയ്യാനാണ്, ബയോ കംപോസ്റ്റ് ഉണ്ടാക്കുമോ എന്നൊക്കെ ചോദിക്കാന്‍ തോന്നുന്നുണ്ടാവും.
എന്നാല്‍ സവാളയുടെ തൊലി കൊണ്ടും ഭക്ഷണം ഉണ്ടാക്കുന്ന നാടുണ്ടെന്ന് അറിയുക. ആ നാടാണ് സ്വിറ്റ്‌സര്‍ലന്‍ഡ്.
അതുകൊണ്ട് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സവാളത്തൊലി വില്‍ക്കാന്‍ വച്ചിരിക്കുന്നത് കാണാന്‍ കിട്ടും. മാര്‍ക്കറ്റില്‍ വരുന്ന സവാളത്തൊലി നന്നായി കഴുകിയാണ് ഉപയോഗിക്കുന്നത്.
ഇതില്‍ ഉള്ള അഴുക്കുകള്‍ പോകാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. സവാള നമുക്ക് പ്രധാനപ്പെട്ടതു പോലെയാണ് ഇവിടുത്തുകാര്‍ക്ക് ഇതിന്റെ തൊലി.
https://www.facebook.com/Malayalivartha