ഓടിക്കൊണ്ടിരുന്ന കാറിലേക്ക് കുതിര ചാടി വീണു!
റോഡ് അപകടങ്ങള്‍ ഇന്ത്യയില്‍ പുതുമ അല്ല. പ്രതിദിനം വര്‍ധിക്കുന്ന റോഡപകടങ്ങളെ നിയന്ത്രിക്കാന്‍ പെടാപാട് പെടുകയാണ് ഇന്ന് അധികൃതര്‍.
തെറ്റായ ഡ്രൈവിംഗ് ശീലങ്ങളും, അശ്രദ്ധയുമാണ് ഇന്ത്യയിലെ റോഡപകടങ്ങളുടെ പ്രധാന കാരണം. എന്നാല്‍ ജയ്പൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടവും അതിനുള്ള കാരണവും ഒരല്‍പം വ്യത്യസ്തമാണ്.
സാധാരണ ഗതിയില്‍ വാഹനത്തിന്റെ നിയന്ത്രണം കൈവിട്ടാണ് അപകടമുണ്ടാകാറുള്ളത്. എന്നാല്‍ ജയ്പൂരിലെ ഹസന്‍പൂര്‍ മേഖലയിലുണ്ടായ അപകടത്തിന് കാരണം, നിയന്ത്രണം വിട്ട ഒരു കുതിരയായിരുന്നു.
സഞ്ചരിക്കുന്ന കാറിലേക്ക് നിയന്ത്രണം വിട്ട കുതിര ചാടി വീഴുകയായിരുന്നു. ഞെട്ടിക്കുന്ന അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്കും, കുതിരയ്ക്കും സാരമായ പരുക്കുകള്‍ സംഭവിച്ചു.
അപകടം ഇങ്ങനെ റോഡ് അരികില്‍ ഉടമസ്ഥന്‍ കുതിരയെ കെട്ടി തീറ്റ നല്‍കവെയാണ് കുതിരയുടെ നിയന്ത്രണം നഷ്ടപ്പെട്ടത്.
ഉടമസ്ഥന്റെ പിടിയില്‍ നിന്നും കുതറി ചാടിയ കുതിര, റോഡിലേക്ക് കടക്കുകയായിരുന്നു. ആദ്യം റോഡിലൂടെ കടന്ന് പോയ മോട്ടോര്‍സൈക്കിള്‍ റൈഡറിനെ ആക്രമിച്ച കുതിര, പിന്നാലെ എതിര്‍ ദിശയില്‍ വന്ന കാറിലേക്ക് കുതിച്ച് ചാടുകയായിരുന്നു.
കാറിന്റെ ഫ്രണ്ട് വിന്‍ഡ് ഷീല്‍ഡ് തകര്‍ത്ത് കുതിര കാറിന്റെയുള്ളില്‍ അകപ്പെടുകയായിരുന്നു. വര്‍ധിച്ച് വരുന്ന അന്തരീക്ഷ താപം കാരണമാണ് കുതിരയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha