ശത്രു അടുത്തുണ്ടെന്നറിഞ്ഞാല്‍ വെള്ളം കുടിച്ച് ശരീരം വീര്‍പ്പിക്കുന്ന പഫര്‍ ഫിഷ്!
ഭൂമിയിലെ ഏറ്റവും വിഷം കൂടിയ ജീവി കൊളമ്പിയയില്‍ കാണുന്ന സ്വര്‍ണ്ണതവളകള്‍ ആണ്.വിഷത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം പഫര്‍ ഫിഷ് എന്ന മത്സ്യത്തിനാണ്. സ്‌റ്റോണ്‍ ഫിഷ് എന്ന മറ്റൊരു മത്സ്യത്തിന് മാരകമായ വിഷം ഉണ്ടെങ്കിലും അതിന്റെ വിഷം പാമ്പിന്‍ വിഷത്തെപ്പോലെ രക്തക്കുഴലിലൂടെ കയറിയാല്‍ മാത്രമേ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുള്ളൂ.
പക്ഷെ പഫര്‍മത്സ്യത്തെ തൊട്ടാല്‍ പോലും ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ലോകത്ത് എമ്പാടുമായി നൂറ്റി ഇരുപത് തരം പഫര്‍ മത്സ്യങ്ങള്‍ ഉണ്ട്. ഇതില്‍ മുപ്പത് ഇനങ്ങള്‍ ശുദ്ധജലത്തിലാണ് ജീവിക്കുന്നത്. ഈ മത്സ്യത്തിന്റെ ത്വക്കിലും കരളിലും, മറ്റുള്ള ചില അവയവങ്ങളിലും ഒക്കെ വിഷാംശം ഉണ്ട്. ഒരു ചെറിയ മത്സ്യത്തിന്റെ വിഷത്തിന് പൂര്‍ണ്ണ ആരോഗ്യവാന്മാരായ മുപ്പത് മനുഷ്യരുടെ ജീവന്‍ എടുക്കാന്‍ പറ്റും. ശത്രുവിനെ കണ്ടാല്‍ വെള്ളം കുടിച്ച് ശരീരം വീര്‍പ്പിക്കാറുണ്ട് പഫര്‍ മത്സ്യങ്ങള്‍. (വെള്ളത്തിനു പുറത്തു വച്ചാണ് ശത്രുസാന്നിദ്ധ്യം തിരിച്ചറിയുന്നതെങ്കില്‍ വായു ഉപയോഗിച്ച് വീര്‍ക്കാനും അതിനു കഴിയും.) ബലൂണ്‍ പോലെ വലുതാകുന്ന പഫര്‍ മത്സ്യത്തെ കണ്ട് ശത്രു ഓടി രക്ഷപ്പെടും. ജപ്പാനില്‍ ഫുഗു എന്നാണ് ഈ മത്സ്യം അറിയപ്പെടുന്നത്.
പല ഏഷ്യന്‍ രാജ്യങ്ങളിലെയും ഇഷ്ടവിഭവമാണ് പഫര്‍ മത്സ്യം.പഫര്‍ മത്സ്യത്തെ കരിച്ചും ,പൊരിച്ചും,സൂപ്പ് ആയും ഭക്ഷിക്കാറുണ്ട്. ഏറ്റവും അപകടം പിടിച്ച ഭക്ഷണം എന്നാണ് ഇത് അറിയപ്പെടുന്നത്. ഷെഫ് അഥവാ പാചകക്കാരന്‍,രണ്ടുവര്‍ഷക്കാലം പഫര്‍ മത്സ്യത്തെ പാചകം ചെയ്ത് പഠിക്കണം.അതിന് ശേഷമേ പഫര്‍ മത്സ്യ വിഭവങ്ങള്‍ തയ്യാറാക്കാനുള്ള ലൈസന്‍സ് ലഭിക്കുകയുള്ളൂ.തെറ്റായ ഒരു മുറിക്കല്‍ മതി ഉപഭോക്താവിന്റെ ജീവന്‍ എടുക്കാന്‍.
ഹോട്ടലില്‍ നിന്ന് പഫര്‍ മത്സ്യം കഴിച്ച് ആളുകള്‍ മരണമടയുന്നത് സാധാരണമാണ്. 1975-ല്‍ ജപ്പാനിലെ പ്രശസ്ത കബൂക്കി നടന്‍ മരണമടഞ്ഞത് പഫര്‍ മത്സ്യം ഭക്ഷിച്ചത് കൊണ്ടായിരുന്നു. പല രാജ്യങ്ങളും ഇന്ന് പഫര്‍ മത്സ്യം ഭക്ഷിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പഫര്‍ മത്സ്യ വിഷബാധ പേടിപ്പെടുത്തുന്ന ഒരു അനുഭവമാനെന്നാണ് പലരും സാക്ഷ്യപ്പെടുത്തുന്നത്. ഈ മത്സ്യത്തിന്റെ വിഷബാധയേറ്റ പലരും കടുത്ത മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്. വിഷം ഇല്ലാത്ത പഫര്‍ മത്സ്യങ്ങളെ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.എന്തായാലും അത് കണ്ടെത്തുന്നത് വരെയെങ്കിലും പലരുടെയും അവസാന അത്താഴമായിരിക്കും പഫര്‍ ഫിഷ്!
https://www.facebook.com/Malayalivartha