കൊളംബിയന്‍ സ്വര്‍ണ്ണത്തവള എന്ന സ്വര്‍ണ വിഷത്തവള
ഒരു തെക്കേയമേരിക്കന്‍ സ്വദേശിയാണ് 'ഗോള്‍ഡന്‍ പോയിസണ്‍ ഡാര്‍ട്ട് ഫ്രോഗ്' ( Golden Poison Dart Frog þ Phyllobates terribilis ) എന്ന സ്വര്‍ണ വിഷത്തവള. കൊളംബിയയിലാണ് ഇവ അധികമായി കാണപ്പെടുന്നത്.
സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അപകടകാരിയായേക്കാവുന്ന ജീവിയാണിത്. ഇതിന്റെ ത്വക്കിലുള്ള കൊടുംവിഷം ഇരയുടെ സിരാവ്യൂഹം, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കും.
കൊളംബിയയിലെ പ്രാചീനഗോത്രവര്‍ഗക്കാര്‍ അമ്പുകളില്‍ പുരട്ടാനുപയോഗിക്കുന്ന വിഷം ഈ തവളകളുടെ ത്വക്കില്‍നിന്നാണെടുക്കുന്നത്
അത്യന്തം മാരകമായ ഒരു വിഷം ആണ് ഈ ബട്രാചോടോക്‌സിന്‍. ഹൃദയം നാഡികള്‍ എന്നിവയെ ബാധിക്കുന്ന പ്രകൃത്യാ ഉള്ള മാരക വിഷം ആണ് ഇവ. ഈ വിഷത്തിന്റെ ഒരു ഗ്രാം 15000 മനുഷ്യരെ കൊല്ലാന്‍ പര്യാപ്തമാണ്.
ഫൈലോബേറ്റ്‌സ് എന്ന ജനുസ്സില്‍പെട്ട തവളകളുടെ പിന്‍വശത്തും ചെവിക്കു പുറകിലുമായാണ് പാല്‍ നിറമുള്ള വിഷമടങ്ങിയ ഈ ഗ്രന്ഥികള്‍ സ്ഥിതി ചെയ്യുന്നത്. ആക്രമിക്കപ്പെടുകയാണെന്നു തോന്നുമ്പോള്‍ സ്വയമേവ ഈ ഗ്രന്ഥികളില്‍ നിന്നും ത്വക്കിലാകമാനമുള്ള വിവിധ ചെറു കനാലുകളിലൂടെ വിഷം പുറത്തു വരികയാണ് ചെയ്യുന്നത്.
ബട്രാച്ചോടോക്‌സിന്‍ ഉള്ള മറ്റു ജീവികള്‍:
ഭൂമിയിലെ ഏറ്റവും വിഷമുള്ള ജീവികള്‍ ആയ സ്വര്‍ണ്ണ വിഷ തവളകളെ കൂടാതെ ബ്ലൂ ക്യാപ്പ്ഡ് ഇഫ്രിറ്റ് എന്ന പക്ഷികളിലും പിറ്റോഹിസ് എന്ന പക്ഷികളിലും ഈ വിഷം കാണുന്നു.
https://www.facebook.com/Malayalivartha