ശിവംഗിയുടെ രാജ്വീര് ആകാന്‍... അവള് അവളെത്തന്നെ ഉപേക്ഷിച്ചു!
ഹരിയാനയിലെ ശിംവഗിയും രാജ്വീറും കളികൂട്ടുകാരാണ്. ശിംവഗിയുടെ അയല്പക്കത്ത് രാജ് വീര്‍ ആയല്ല 'അവന്' ജനിച്ചത്. ജനിച്ചപ്പോള്‍ അവന് മായ എന്നു പേരുള്ള 'അവളാ'യിരുന്നു. എന്നാല്‍ ബാല്യം കൗമാരത്തിനും യൗവ്വനത്തിനും വഴിമാറിയപ്പോള്‍ കളിക്കൂട്ടുകാരായിരുന്ന അവരുടെ മനസ്സിലെ ബാല്യകാലസൗഹൃദം പ്രണയമായ് മാറി.
സ്വാഭാവികമായും ഇരുവരുടെയും കുടുംബങ്ങള്‍ ഈ ബന്ധത്തില്‍ അതൃപ്തരായിരുന്നു.എന്നാല്‍ തന്റെ കളിക്കൂട്ടുകാരിയായ ശിവംഗിയെ സ്വന്തമാക്കാന്‍ മായ ലിംഗശസ്ത്രക്രിയയ്ക്ക് വിധേയ ആയി പുരുഷനാകുകയായിരുന്നു.
രണ്ട് സഹോദരന്മാര് ഉള്ള മായയെ പെണ്‍കുട്ടിയായി തന്നെ കാണാനായിരുന്നു അവളുടെ കുടുംബത്തിന് ആഗ്രഹം. എന്നാല്‍ 2015-ല്‍ മായ രാജ്വീറായി മാറാനുള്ള ആദ്യപടിയെന്ന നിലയില്‍ ശരീരത്ത് ഹോര്‍മോണ്‍ കുത്തിവെച്ചു. പ്രണയത്തിന് ലിംഗവും തടസ്സമല്ല എന്ന തെളിയിച്ചു കൊണ്ട് അവര്‍ വിവാഹിതരായി.
തനിക്ക് ഇപ്പോള്‍ വളരെയധികം ആത്മവിശ്വാസം തോന്നുന്നുണ്ടെന്ന് രാജ്വീര് പറയുന്നു. എല്ലാ പിന്തുണയോടും കൂടി ശിവംഗിയും തന്നോടൊപ്പമുണ്ടല്ലോയെന്നാണ് രാജ്വീര് പറയുന്നത്.
https://www.facebook.com/Malayalivartha