സ്റ്റാഫിന്റെ ജോലി സമ്മര്‍ദ്ദം കുറക്കാന്‍ പൂച്ചകളെ ചുമതലപ്പെടുത്തി!
ഒരോ സ്ഥാപനങ്ങളിലേക്കും ഉദ്യോഗസ്ഥരായി തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ അവര്‍ ആവശ്യപ്പെടുന്ന വിദ്യാഭ്യാസവും കഴിവും ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ടായിരിക്കണം.
എന്നാല്‍ യുഎഇയിലെ ഒരു ആഡംബര ഹോട്ടലില്‍ കഴിഞ്ഞ ദിവസം അസാധാരണമായൊരു നിയമനം നടത്തി. എട്ടു പൂച്ചകളെയാണ് പരിശീലത്തിനു ശേഷം അവിടെ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്.
ആഡംബര ജീവിതം നയിക്കുന്ന ഇവരുടെ ശമ്പളം ഫൈവ്സ്റ്റാര്‍ ഭക്ഷണവും താമസവുമാണ്. ഹോട്ടലിലെ മറ്റുള്ളവരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കുവാനും ജോലിക്കാരുടെ പ്രവര്‍ത്തന ക്ഷമത കൂട്ടുകയും ചെയ്യുക എന്നതാണ് ഇവരുടെ ജോലി.
അബുദാബിയിലെ ജന്നാഹ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടിലാണ് ഈ കൗതുകകരമായ സംഭവം നടക്കുന്നത്. പ്രത്യേക പരിശീലനം നേടിയ ഈ പൂച്ചകള്‍ പെട്ടെന്നു തന്നെ എല്ലാവരുമായി ഇണങ്ങിയെന്നാണ് ഹോട്ടല്‍ ഗ്രൂപ്പ് സിഇഒ നെഹ്മേ ഇമാദ് പറയുന്നത്.
കൃത്യമായ പഠനതത്തിനു ശേഷമാണ് ഇവര്‍ പൂച്ചകളെ ജോലിക്ക് നിയമിക്കാന്‍ തീരുമാനിച്ചത്. ജര്‍മനിയിലെ ഒരു ഐടി കമ്പനിയില്‍ ഒമ്പത് പൂച്ചകളെ ഇത്തരത്തില്‍ നിയമിച്ചിരുന്നു.
https://www.facebook.com/Malayalivartha