തന്റെ ആവശ്യങ്ങളോട് അനുഭാവം കാട്ടാതിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാട്ടുകാരന്റെ മുട്ടന്‍ മൂട്ടപ്പണി..!
പല സര്‍ക്കാര്‍ ഓഫീസുകളിലും പൊതുജനങ്ങളോടുള്ള സമീപനം വളരെ മോശമാണെന്ന അഭിപ്രായമാണ് പൊതുവേയുള്ളത്. പക്ഷേ, അമേരിക്കയില്‍ ജനങ്ങള്‍ക്ക് വേണ്ട സേവനങ്ങള്‍ നല്‍കാന്‍ ബാദ്ധ്യതപ്പെട്ടവരാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്. അതിനനുസൃതമായ പെരുമാറ്റം മിക്ക ഓഫീസുകളില്‍ നിന്നും ളഭിക്കുകയും ചെയ്യും. മറിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റം മോശമെങ്കില്‍ നിയമനടപടികള്‍ എടുക്കാന്‍ അവിടെ എളുപ്പവുമാണ്.
അമേരിക്കയിലെ അഗസ്തയിലുള്ള ഒരു പ്രാദേശിക സര്‍ക്കാര്‍ ഓഫീസിലെത്തി ഒരാള്‍ തന്റെ അപ്പാര്‍ട്ടുമെന്റിലെ മൂട്ടശല്യത്തെക്കുറിച്ചു പരാതി പറഞ്ഞു. ആ അപ്പാര്‍ട്ടുമെന്റിന്റെ ഉടമയ്ക്കാണ് അത്തരം കാര്യങ്ങളില്‍ ഉത്തരവാദിത്തമെന്നും സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം ഇത്തരം ചെറുകീടങ്ങള്‍ക്കെതിരെ മരുന്നു സ്പ്രേ ചെയ്യാന്‍ സംവിധാനം ഉണ്ടാക്കാനേ കഴിയൂ എന്ന് അവര്‍ അയാളെ അറിയിച്ചു. അയാള്‍ക്ക് മൂട്ടകളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കണമെന്നായിരുന്നു ആവശ്യം. അതിനു വകുപ്പില്ലെന്ന് പറഞ്ഞത് അയാള്‍ക്ക് അത്ര രസിച്ചില്ല.
ദേഷ്യത്തോടെ തിരിച്ചുപോയ അദ്ദേഹം മടങ്ങിവന്നത് കൈയില്‍ ചെറിയൊരു ഡപ്പിയുമായാണ്. വീട്ടില്‍ നിന്നു തിരഞ്ഞുപിടിച്ച നൂറുകണക്കിനു മൂട്ടകളായിരുന്നു അതിനുള്ളില്‍ ഉണ്ടായിരുന്നത്. അതിനെ ഓഫീസില്‍ തുറന്നുവിടുകയും ചെയ്തു. താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടെന്തെന്ന് അവരും അറിയണമെന്നായിരുന്നു അയാളുടെ അഭിപ്രായം. ഉദ്യോഗസ്ഥര്‍ പോലീസ് സഹായം തേടി. ഓഫീസ് അടച്ചിട്ട് മൂട്ടനിര്‍മാര്‍ജ്ജനം നടത്തിയതിനു ശേഷമാണ് പിന്നീട് പ്രവര്‍ത്തനം ആരംഭിച്ചത്. അയാള്‍ക്കെതിരെ കേസ് ന്നും എടുത്തിട്ടില്ലെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha