അനിയന് വാവയും ചേട്ടന് വാവയും...!
രണ്ടു കുരുന്നുകള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് കീഴടക്കിയിരിക്കുകയാണ്. നാലുവശവും അടച്ചുറപ്പുള്ള ക്രിബ് എന്ന കുഞ്ഞിത്തൊട്ടിലിനുള്ളില് നിന്നും പുറത്തു വരാന്‍ തന്റെ കുഞ്ഞനിയനെ സഹായിക്കുന്ന ചേട്ടന് വാവയും തൊട്ടിലിനുള്ളിലെ അനിയന് വാവയുമാണ് താരങ്ങള്‍. ഡെയ്ലി ബംപ്സിന്റെ ഫെയ്സ് ബുക്ക് പേജില്‍ പോസ്റ്റു ചെയ്ത വീഡിയോയാണിത്.
തൊട്ടിലിനുള്ളില്‍ ഉറക്കമുണര്‍ന്ന് കരയുന്ന അനിയന്റെ ശബ്ദം കേട്ടാണ് കുഞ്ഞു ചേട്ടന് മുറിയിലെത്തുന്നത്. അനിയന്‍കുഞ്ഞിന് അതിനുള്ളില്‍ നിന്ന് പുറത്തു വരാനാണ് ആഗ്രഹമെന്ന് അവനു മനസ്സിലായി. എന്നാല്‍ ആ ക്രിബിന്റെ ഉയരം കൂടുതലായതിനാല്‍ അവന് അതിനുള്ളില്‍ നിന്നും അനിയനെ പൊക്കിയെടുത്ത് ഇറക്കാന്‍ പറ്റില്ലെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ അനിയന്റെ സങ്കടം കണ്ടു നില്ക്കാനുമാവില്ല. അതിനു അവന് പെട്ടെന്നു തന്നെ പരിഹാരവും കണ്ടെത്തി.
അടുത്തു കിടന്ന ഒരു കുഞ്ഞിക്കസേര പൊക്കിയെടുത്ത് ക്രിബിനുള്ളിലേയ്ക്കു എത്തിച്ചു കൊടുത്തു. എന്നിട്ടും അതുപയോഗിച്ച് എന്താണു ചെയ്യേണ്ടതെന്ന് അനിയനു മനസ്സിലായില്ല. അതുകൊണ്ട് ചേട്ടന് വാവയും ക്രിബിനുള്ളിലേയ്ക്ക് വലിഞ്ഞുകയറി. അതിനുള്ളില്‍ ചെന്ന് ആ കസേര പിടിച്ച് ശരിയ്ക്കിട്ടിട്ട് അതില്‍ ചവിട്ടി ക്രിബിനു പുറത്തേക്ക് ഊര്‍ന്നിറങ്ങി അനിയനു കാണിച്ചു കൊടുത്തിട്ട് ഇങ്ങനെയാണ് ഇതില്‍ കൂടെ പുറത്തു വരേണ്ടത് എന്ന് പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അവന് മുറിക്ക് പുറത്തേക്ക് പോകാന്‍ തുടങ്ങുന്നുണ്ടെങ്കിലും അനിയന് വാവ പറഞ്ഞതു പോലെ ചെയ്യുന്നില്ലെന്ന് കണ്ട് തിരിച്ചു വരുന്നു.
നിനക്കതിനു കഴിയും... എന്റടുത്തേക്ക് ചാടി വരൂ എന്നൊക്കെ പറഞ്ഞ് അനിയന് വാവയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അവന് തിരിച്ചു വരുന്നു. ചേട്ടന് വാവ അടുത്തുള്ളതിന്റെ ബലത്തില്‍ അനിയന് വാവ കസേരയ്ക്കു മുകളിലൂടെ ക്രിബിനു പുറത്തേക്കു ഊര്‍ന്നിറങ്ങാന്‍ ശ്രമിക്കുന്നു. പുറത്തു നിന്നു കൊണ്ട് ചേട്ടന് അവനെ വാരിയെടുത്ത് പുറത്തെത്തിക്കുന്നു. രണ്ടു പേരുടെയും ബാലന്‍സ് ഒന്നു തെറ്റി തറയിലേയ്ക്ക് ഇരുന്നു പോയെങ്കിലും ഒരു ദോഷവും പറ്റിയില്ല.
അനിയനെ തന്റെ ഒപ്പം എത്തിക്കാനായതിന്റെയും അനിയനോട് പറഞ്ഞതു പോലെ അവന് ചെയ്തു കണ്ടതിന്റെയും സന്തോഷത്തില്‍ അവനെ അഭിനന്ദിക്കാനും ചേട്ടന് മറക്കുന്നില്ല. യൂ, ഗോട്ട് ഇറ്റ് ഫിന് എന്നു പറഞ്ഞ് സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് രണ്ടു പേരും മുറിക്കു പുറത്തേക്ക് പോകുന്നു.
https://www.facebook.com/Malayalivartha