''തീയും'' കൂട്ടി മുറുക്കല്‍: ഡല്‍ഹിയില്‍ നിന്ന് വിസ്മയിപ്പിക്കുന്ന കാഴ്ച
ഇന്ത്യന്‍ നഗരങ്ങളിലൂടെ സഞ്ചരിച്ചാല്‍ വഴിയോരക്കടകളില്‍ പല വ്യത്യസ്തതയും കാണാന്‍ സാധിക്കും. കഴിഞ്ഞ 20 വര്‍ഷമായി ഡല്‍ഹിയിലെ വഴിയോര ഭക്ഷണശാലയില്‍ പ്രദുമാന്‍ ശുക്ല എന്ന യുവാവിന്റെ കുടുംബം ആളുകള്‍ക്കായി ഒരുക്കുന്ന ഒരു വിഭവമാണ് ''തീയും'' കൂട്ടി മുറുക്കല്‍.
സംഭവം നമ്മുടെ മുറുക്കാന്‍ തന്നെ. എന്നാല്‍ ഇത് തീ പിടിപ്പിച്ചാണ് നല്‍കുന്നതെന്ന് മാത്രം. പൊള്ളുമെന്ന പേടിയൊന്നും വേണ്ട, പകരം വത്യസ്തമായ രുചിയുള്ള ഒരു പാന്‍ ചവയ്ക്കുകയും ചെയ്യാം.
ന്യൂഡല്‍ഹിയിലെ ഈ 'തീ' പാന്‍ ഇപ്പോള്‍ ലോക പ്രസിദ്ധമാണ്. വിദേശത്ത് നിന്ന് വരുന്ന സഞ്ചാരികള്‍ പോലും തിരഞ്ഞുപിടിച്ച് ഈ പാന്‍ രുചിക്കുന്നുണ്ട്.
ആണ്‍-പെണ്‍ ഭേദങ്ങളില്ലാതെയാണ് ഈ തീയും കൂട്ടി മുറുക്കല്‍ പലരും പരീക്ഷിക്കുന്നത്. കാണുമ്പോള്‍ ഉള്ള ആകാംക്ഷ പലരും പരീക്ഷിച്ച് നോക്കിയാണ് അവസാനിപ്പിക്കുന്നത്. എന്തായാലും ഇവിടെ എത്തിയാല്‍ ആര്‍ക്കും പരീക്ഷിച്ചു നോക്കാം.
https://www.facebook.com/Malayalivartha