അഞ്ച് ലിറ്റര്‍ ശുദ്ധമായ പാല്‍ ചുരത്താന്‍ പ്രസവിക്കണമെന്നൊന്നും ഇല്ലെന്ന് കറമ്പി പശു...!
കഴിഞ്ഞ രണ്ട് മാസക്കാലമായി ചവറ വട്ടത്തറ കളപ്പുരയ്ക്കല്‍ ജയശങ്കറിന്റെ വീട്ടിലെ ഒന്നര വയസ് മാത്രം പ്രായമുള്ള പശുക്കിടാവ് പാല്‍ ചുരത്തി കൗതുകവും അത്ഭുതവും ആകുകയാണ്. വര്‍ഷങ്ങളായി ക്ഷീര കര്‍ഷിക രംഗത്തുള്ള ജയശങ്കറിനും ഭാര്യ ജയശ്രീക്കും ജീവിതത്തിലെ ആദ്യ സംഭവമാണ് ഇത്.
ജയശങ്കറിന്റെ വീട്ടില്‍ ജനിച്ച് വളര്‍ന്ന കിടാവിനൊപ്പം കറവയുള്ള മറ്റൊരു പശുകൂടി ഉണ്ട്. തൊഴുത്തില്‍ പാല്‍ കണ്ടതോടെ ആദ്യം ഗൗരവമായെടുത്തില്ലെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് കിടാവാണ് പാല്‍ ചുരത്തുന്നത് എന്ന് കണ്ടെത്തിയത്.
വെറ്ററിനറി ഡോക്ടര്‍മാരെ വിവരമറിയിച്ചപ്പോള്‍ പശുക്കുട്ടിയെ കറവ നടത്തണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ആദ്യം രണ്ടും മൂന്നും ലിറ്റര്‍ കിട്ടിക്കൊണ്ടിരുന്നിടത്ത് ഇപ്പോള്‍ അഞ്ച് ലിറ്റര്‍ പാലാണ് ദിവസവും കറന്നെടുക്കുന്നത്. പ്രസവിക്കാത്ത കിടാവിന്റെ പാല്‍ മടപ്പളളി ക്ഷീരസംഘത്തിലാണ് നല്‍കുന്നത്.
30 റീഡിംഗ് ഉള്ള പാലിന് 4.5 ആണ് കൊഴുപ്പ്. മികച്ച ഗുണനിലവാരമുള്ള പാലാണ് ലഭിക്കുന്നതെന്ന് ക്ഷീര സംഘം അധികൃതരും പറയുന്നു. ദിവസം ഒരു നേരമേ കറവയുള്ളു എങ്കിലും പല സമയവും പാല്‍ തുള്ളിയായി അകിടില്‍ നിന്നും വീഴുന്നുമുണ്ട്. ഹോര്‍മോണിന്റെ അവസ്ഥാന്തരമാണ് ഇത്തരം പ്രതിഭാസത്തിന് കാരണമെന്നാണ് വെറ്ററിനറി ഡോക്ടര്‍ പറയുന്നത്.
കൗതുകം പകര്‍ന്ന് പാല്‍ ചുരത്തുന്ന പശുക്കിടാവിനെ മികച്ച രീതിയിലാണ് വീട്ടുകാര്‍ പരിപാലിക്കുന്നത്. പാല്‍ ചുരത്തുന്ന പശുക്കുട്ടിയെ നിരവധി ക്ഷീര കര്‍ഷകരും സന്ദര്‍ശിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha