മുട്ട പുഴുങ്ങിയപ്പോള്‍ റബര്‍ പരുവത്തിലായി; ആരോഗ്യ വകുപ്പധികൃതര്‍ക്ക് പരാതി ലഭിച്ചു
വില കൊടുത്ത് വാങ്ങിയ മുട്ട പുഴുങ്ങിയപ്പോള്‍ റബറായി. മുട്ട പുഴുങ്ങിക്കഴിഞ്ഞപ്പോള്‍ കഴിക്കാന്‍ പോയിട്ട് ഉടയ്ക്കാന്‍ പോലുമാകാത്ത വിധം ആണ് റബര്‍ പോലെയായത്.
തെക്കുംഭാഗം മാലിഭാഗം പാലവിള തെക്കതില്‍ അനില്‍കുമാറിനാണ് ആശിച്ച് വാങ്ങിച്ച മുട്ടകള്‍ കാശും കളഞ്ഞ്, വയറും ചീത്തയാക്കിയത്.
തേരുവിള ജംഗ്ഷന് സമീപത്തെ കടയില്‍ നിന്നും രണ്ട് ദിവസം മുന്‍പ് വാങ്ങിയ അഞ്ച് മുട്ടയില്‍ നാല് മുട്ടകളാണ് മുട്ടയെന്ന പേര് മാത്രവും ഉള്ളില്‍ വെള്ള റബര്‍ പോലുള്ള വസ്തുവും കണ്ടത്.
ആദ്യ ദിവസം കഴിച്ച മുട്ട കട്ടിയായതിനെ തുടര്‍ന്ന് വയറിന് അസുഖം ബാധിച്ച് അനില്‍ കുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
പിന്നീട് സംശയം തോന്നി മറ്റ് മുട്ടകള്‍ പുഴുങ്ങിയപ്പോഴാണ് തോടിനുള്ളില്‍ കട്ടിയുള്ള വസ്തു കണ്ടത്. സാധാരണ മുട്ടയ്ക്കുള്ളില്‍ കാണുന്ന മഞ്ഞക്കരുവും കാണാനില്ല. തേവലക്കരയിലും രണ്ട് ദിവസം മുന്‍പ് സമാന സംഭവം ഉണ്ടായിരുന്നു. മുട്ടകളുമായി അനില്‍കുമാര്‍ ആരോഗ്യ വകുപ്പധികൃതര്‍ക്ക് പരാതി നല്‍കി.
https://www.facebook.com/Malayalivartha