തങ്ങള്‍ക്കിടയിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തിയതറിഞ്ഞ് വരവേല്‍ക്കുന്ന ആനക്കൂട്ടം(വീഡിയോ)
ആനകളും മനുഷ്യരെപ്പോലെ തന്നെ പരസ്പര സ്‌നേഹത്തോടെയും സഹകരണത്തോടെയും ജീവിക്കുന്ന ജീവികളാണ് . എങ്കിലും പുറത്തു നിന്ന് മറ്റൊരാള്‍ വന്നാല്‍ അത്ര എളുപ്പത്തില്‍ അവര്‍ അടുപ്പിക്കാറില്ല. പക്ഷേ വരുന്നത് കുട്ടിയാനയാണെങ്കില്‍ ഇതിനു നേര്‍ വിപരീതമാണ് മിക്കപ്പോഴും അവയുടെ പെരുമാറ്റം. ആനക്കൂട്ടത്തിലെ മുതിര്‍ന്നവര്‍ അതിനെ താലോലിക്കുകയും പരിപാലിക്കുകയും ചെയ്യും. തങ്ങള്‍ക്കിടയിലേക്കെത്തിയ പുതിയ കുഞ്ഞനാനയെ ആനക്കൂട്ടം സ്വീകരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
വിയറ്റ്‌നാമിലെ എലിഫന്റ് നേച്ചര്‍ പാര്‍ക്കിലെ ആനകള്‍ ഇവിടേക്കെത്തിയ കുട്ടിയാനയെ സ്വീകരിക്കാനായി ഓടിവരുന്ന ദൃശ്യം ആരിലും കൗതുകമുണര്‍ത്തും. ആനക്കൂട്ടത്തെ നയിക്കുന്ന പിടിയാനകള്‍ തന്നെയാണ് കുഞ്ഞന്‍ അതിഥിയെ സ്വീകരിക്കാന്‍ മുന്‍കയ്യെടുക്കുന്നതും. ആനക്കുട്ടിയെ പാര്‍പ്പിച്ചിരിക്കുന്ന കൂടിനടുത്തേക്ക് അവയുടെ തുമ്പിക്കൈ നീട്ടിയുള്ള ഓടി വരവും മരക്കൂടിന്റെ വിടവിലൂടെ ആനക്കുട്ടിയെ തൊട്ടു തലോടാനുള്ള വാത്സല്യവും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഒരു വയസ്സും 9 മാസവും പ്രായമുള്ള ഈ കുഞ്ഞാനയെ കാട്ടില്‍ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്നതാണ്. മാതാപിതാക്കളില്ലാതെ കാട്ടില്‍ ബുദ്ധിമുട്ടുകയായിരുന്ന ആനക്കുട്ടിയെ എലിഫന്റ് നേച്ചര്‍ പാര്‍ക്കിലെത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha