ലോകത്തിലെ ഏറ്റവും വേഗത്തില്‍ പായുന്ന ലിഫ്റ്റ് ചൈനയില്‍
ലോകത്തിലെ ഏറ്റവും വേഗത്തില്‍ പായുന്ന ലിഫ്റ്റ് ഉള്ളത് എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം ഇനി, ചൈന എന്ന്. അതായത് 1,260 മീറ്റര്‍ ഉയരത്തില്‍ ഇത് വെറും ഒരു മിനിട്ടുകൊണ്ടെത്തുമെന്ന് അര്‍ത്ഥം. സ്‌കൈസ്‌കാപ്പര്‍ കെട്ടിടത്തിലാണ് ഈ ഭീമന്‍ ലിഫ്റ്റ് വരുന്നത്.
ചൈനയിലെ തന്നെ സിടിഎഫ് ഫിനാന്‍സ് സെന്ററിലാണ് ഈ അതിവേഗ ലിഫ്റ്റ് ഉണ്ടാക്കിട്ടുള്ളത്. ഒരു മിനിട്ടില്‍ 1,200 മീറ്റര്‍ ഉയരത്തില്‍ എത്താന്‍ കഴിയുമെന്നാണ് ഇതിന്റെ പ്രത്യേകത. ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചിയാണ് ഈ ലിഫ്റ്റിന്റെ പിന്നില്‍. ഇതിന് പുറമെ മികച്ച രീതിയിലുള്ള സുരക്ഷ സംവിധാനങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
സാധാരണ ലിഫ്റ്റുകളില്‍ നിന്നു വ്യത്യസ്തമായി ഇതിന് യാതൊരുവിധ പ്രശ്‌നങ്ങളുമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിവേഗതയുള്ളതിനാല്‍ ചെവി അടയുമോ എന്ന പേടിയും ആവശ്യമില്ല. അതിനൊപ്പം വേഗതയില്‍ കുതിക്കുമ്പോള്‍ അതിന്റെ വിറയല്‍ അറിയാതിരിക്കാന്‍ റോളറും ഘടിപ്പിച്ചിട്ടുണ്ട്. ലിഫ്റ്റ് ഉപയോഗിക്കുന്ന ആളുകള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നാണ് കമ്പനിയുടെ അവകാശവാദം.
https://www.facebook.com/Malayalivartha