ബുദ്ധന്റെ രൂപത്തിലുള്ള സബര്‍ജെല്ലി പഴത്തിനു പിന്നിലുള്ള യാഥാര്‍ത്ഥ്യം അറിയാമോ?
ചൈനയിലെ ജിയാങ്‌സുവിലെത്തിയാല്‍ ബുദ്ധന്റെ രൂപത്തിലുള്ള സബര്‍ജെല്ലി വിളഞ്ഞ് കിടക്കുന്നത് കാണാം. ജിയാങ്‌സുവിലെ പഴക്കടകളിലും ഈ രൂപത്തിലുള്ള പഴങ്ങള്‍ കാണാം.
എന്നാല്‍ ചൈനയിലെ സബര്‍ജെല്ലിപ്പഴത്തിന്റെ ആകൃതി എന്താ ഇങ്ങനെ എന്നതാണ് രസകരം. ചൈനയിലെ പഴങ്ങളുടെ ഒരു കമ്പനിയാണ് ഈ ബുദ്ധരൂപത്തിലുള്ള സബര്‍ജെല്ലിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ മുന്‍പ് കണ്ടിട്ടില്ലാത്ത തരം പഴങ്ങള്‍ എന്നാണ് ഇവര്‍ തന്നെ പറയുന്നത്.
ബുദ്ധരൂപത്തിലുള്ള സബര്‍ജെല്ലി മാത്രമല്ല, ഹൃദയത്തിന്റെ ആകൃതിയിലുള്ള വെള്ളരിക്ക, ആപ്പിള്‍ എന്നിവ, ചതുരത്തിലുള്ള ആപ്പിള്‍, സ്റ്റാറിന്റെ രൂപത്തിലുള്ള വെള്ളരിക്ക എന്നിങ്ങനെ പല വിധ രീതിയിലുള്ള പച്ചക്കറികളും പഴങ്ങളും ഈ ചൈനീസ് കമ്പനി പുറത്തിറക്കുന്നു.
പഴങ്ങളും പച്ചക്കറികളും വിളഞ്ഞു തുടങ്ങിയാല്‍ ബുദ്ധന്റെയും, ഹൃദയത്തിന്റെയും, ചതുരത്തിന്റെയും അങ്ങനെ ആവശ്യമുള്ള ആകൃതിയിലുള്ള ഫ്രെയ്മുകള്‍, വിളഞ്ഞ പച്ചക്കറികളുടെയും പഴങ്ങളുടെയും പുറത്ത് ക്ലിപ്പ് ചെയ്ത് വെയ്ക്കും. ഇത് വിളയുമ്പോള്‍ ആ ആകൃതിയില്‍ തന്നെ ഉണ്ടാകുകയും, അങ്ങനെ തന്നെ വിളവെടുക്കുകയും ചെയ്യും. പല ആകൃതിയിലുള്ള പഴങ്ങളും പച്ചക്കറികളും ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha