ഇപ്പോഴും അവള്‍ ഭക്ഷണത്തിന്റെ പകുതിയേ കഴിക്കു.. കാരണം അറിഞ്ഞാല്‍ കണ്ണുനിറഞ്ഞുപോകം!
നിങ്ങള്‍ക്ക് വളര്‍ത്തുനായകളുണ്ടോ? എങ്കില്‍ ഈ നായ്ക്കുട്ടിയുടെ കാര്യം അറിഞ്ഞാല്‍ സങ്കടം വരും. നായ്ക്കളുടെ സ്‌നേഹത്തിന്റെ ഒരു ഉദാഹരണം കൂടിയാണ് കുക്കി എന്ന ഈ പെണ്‍നായ.
എത്ര രുചിയുള്ള ഭക്ഷണം അവള്‍ക്ക് കൊടുത്താലും പകുതിയേ അവള്‍ കഴിക്കൂ. പാത്രത്തില്‍ അവശേഷിക്കുന്നത് അവള്‍ ആര്‍ക്കോ കരുതി വയ്ക്കും. കാര്യം തിരിച്ചറിഞ്ഞ ഉടമ ശരിക്കും കരഞ്ഞുപോയി!
ലാബ്രഡോര്‍ ഇനത്തില്‍ പെട്ട കുക്കിയ്ക്ക്, സ്റ്റിട്ച് എന്നൊരു കൂട്ടുകാരനുണ്ടായിരുന്നു. ഇരുവര്‍ക്കും കൂടി, ഉടമ ഒരു പാത്രത്തിലാണ് ഭക്ഷണം നല്‍കിയിരുന്നത്. സ്റ്റിട്ച് ആകട്ടെ ആദ്യം കുക്കിയെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കും. അത് എത്ര ഇഷ്ടമുള്ള ഭക്ഷണമായാലും അവന്റെ രീതി അങ്ങനെയായിരുന്നു. അവളാകട്ടെ ഭക്ഷണം പകുതി കഴിച്ചു നിര്‍ത്തും, ബാക്കി അവനായി മാറ്റിവയ്ക്കുകയും ചെയ്യും.
എന്നാല്‍ കുറച്ചുകാലം മുന്‍പ് സ്റ്റിട്ച് ചത്തുപോയി. ഇതില്‍ കുക്കിയ്ക്ക് ദുഃഖമുണ്ടായിരുന്നുവെങ്കിലും അവള്‍ അത് പുറത്തുപ്രകടിപ്പിച്ചിരുന്നില്ല. പതിവുപോലെ ഉടമ നല്‍കുന്ന ഭക്ഷണം അവള്‍ സ്റ്റിട്ചിനായി മാറ്റിവച്ചു. എന്നാല്‍ ഒരു നായ മാത്രമേ അവശേഷിച്ചിട്ടുള്ളതിനാല്‍ ഒരാള്‍ക്കുള്ള ഭക്ഷണമേ ഉടമ പാത്രത്തില്‍ വിളമ്പാറുണ്ടായിരുന്നുള്ളൂ.
എന്നിട്ടും അവള്‍ അതില്‍ നിന്നൊരു പങ്ക് എന്നത്തേയും പോലെ തന്റെ കൂട്ടുകാരനായി മാറ്റിവച്ചു. യാദൃശ്ചികമായാണ് ഇക്കാര്യം സിനിമാ നിര്‍മാതാവായ ഉടമ ഈസ്റ്റണ്‍ വുഫറുടെ ശ്രദ്ധയില്‍പെട്ടത്. അദ്ദേഹം ഈ ചിത്രം ഒരു ചെറു കുറിപ്പോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
ജൂണ്‍ 11-ന് നല്‍കിയ പോസ്റ്റില്‍ ഇതിനകം തന്നെ 41,000 പേരാണ് ലൈക്ക് നല്‍കിയത്. 19,500 പേര്‍ റീ ട്വിറ്റ് ചെയ്യുകയുമുണ്ടായി. പോസ്റ്റില്‍ നിരവധി പേരാണ് കുക്കിയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha