അമ്മയ്ക്ക് മകന്റെ കൈകള്‍ ഉണ്ട് തലയണയായി; ആര്‍ക്കും വാത്സല്യം തോന്നുന്ന ഒരു ചിത്രം
അമ്മമാര്‍ക്ക് മക്കളോടുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റേയും കരുതലിന്റേയും ചിത്രങ്ങളും കഥകളും നമ്മള് ധാരാളം കേള്‍ക്കാറും കാണാറുമുണ്ട്. എന്നാല്‍ കൊച്ചു കുട്ടികള്‍ക്ക് അമ്മമാരോടുള്ള കരുതലിനെ കുറിച്ച് അധികമാരും കേട്ടിട്ടില്ല.
എന്നാല്‍ ചൈനയിലെ ഒരു മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്ന മകന്റെയും അമ്മയുടെയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുള്ളവരുടെ ചര്‍ച്ചയ്ക്ക് ആധാരം. മെട്രോയില്‍ ഇരുന്ന് ഉറങ്ങുന്ന അമ്മയുടെ തല കമ്പിയില്‍ ഇടിയ്ക്കാതെ തന്റെ കൈകള്‍ തലയിണയായി വച്ചു കൊടുക്കുന്ന മകന്റെ ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്.
ചെങ്കുടു മെട്രോ ട്രെയിനില്‍ സഞ്ചരിച്ച അമ്മയുടെയും മകന്റെയുമാണ് ഈ ചിത്രം. നല്ല ഉറക്കത്തിലായിരിക്കുന്ന അമ്മയുടെ തലയ്ക്ക് വേദനിക്കാതെ കൈ വെച്ചിരിക്കുന്ന കുട്ടിയുടെ രണ്ട് തോളിലും ബാഗുകളും കാണാം. അമ്മയോടൊപ്പം ഈ കുട്ടി ഇരിക്കുകയായിരുന്നു.
എന്നാല്‍ മറ്റൊരു അമ്മയും കുട്ടിയും വന്നപ്പോള്‍ ഈ ആണ്‍കുട്ടി എഴുന്നേറ്റ് കൊടുക്കുകയായിരുന്നു. കുട്ടിയുടെ അമ്മ അപ്പോഴും ഇതൊന്നും അറിയാതെ ഉറക്കത്തിലായിരുന്നു. ഇത്രയും നല്ല സ്വഭാവമുള്ള ആണ്‍കുട്ടി തന്റെ മകളെ കല്യാണം കഴിച്ചിരുന്നെങ്കില്‍ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ അച്ഛന്മാര് പരസ്പരം പറയുന്നത്.
https://www.facebook.com/Malayalivartha