കടല്‍ക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ക്ക് നേരിടേണ്ടി വന്ന കടലാക്രമണം; വീഡിയോ വൈറലായി മാറുന്നു
റിപ്പോര്‍ട്ടിന്റെയും വാര്‍ത്താ അവതരണത്തിന്റെയും ഇടയിലെ എന്തെല്ലാം രസകരങ്ങളായ അനുഭവങ്ങളാണ് ഇതിനകം ലോകമാധ്യമങ്ങളില്‍ നിന്നും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടുള്ളത്. ഇതാ അത്തരം ഒരു വാര്‍ത്താ അവതരണം നമ്മുടെ സ്വന്തം നാട്ടില്‍ നിന്നും.
കടല്‍ക്ഷോഭം മൂലം തീരദേശവാസികള്‍ അനുഭവിക്കുന്ന ദുരിതം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ റിപ്പോര്‍ട്ടര്‍ തന്നെ കടല്‍ ആക്രമണത്തില്പെടുന്ന ദൃശ്യം ഇതിനകം സാമൂഹ്യ മാധ്യമങ്ങള്‍ വഴി വൈറലായിമാറിയിട്ടുണ്ട്. ന്യൂഎസ് 18 ചാനലിന്റെ റിപ്പോര്‍ട്ടര്‍ അനീഷ് എംഎസിനാണ് ഈ അനുഭവം.
ന്യൂസ് 18 ന്റെ ലോഗോ ധരിച്ച കുടയുമായി കടല്‍ത്തീരത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ കൂറ്റന്‍ തിരവന്ന് റിപ്പോര്‍ട്ടറെ മൂടുന്ന വീഡിയോ ദൃശ്യമാണ് വൈറലായി മാറുന്നത്. തിരയുടെ ശക്തിയില്‍ റിപ്പോര്‍ട്ടറുടെ കുട ഒടിഞ്ഞു നാശമാകുകയും ചെയ്യുന്നുണ്ട്. കുട ഒടിഞ്ഞ അവസ്ഥയില്‍ ചമ്മി നില്ക്കുന്ന റിപ്പോര്‍ട്ടറുടെ ദൃശ്യം ഇതിനകം വാട്സ്ആപ്പിലും ഫേസ്ബുക്കിലുമെല്ലാം വൈറലായിരിക്കുകയാണ്. തികച്ചും അപകടകരമായ സാഹചര്യത്തിലും റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയ അനീഷിനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളും ധാരാളമുണ്ട്.
കോഴിക്കോടിന്റെ മൂന് കളക്ടര്‍ ബ്രോ പ്രശാന്ത്നായര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം അനേകരാണ് കണ്ടു കഴിഞ്ഞിരിക്കുന്നത്. ഇതുവരെ കണ്ടത്6.3 കെ ആള്‍ക്കാരാണ്. 198 ഷെയറും 1.5 കെ ലൈക്കും വീഡിയോയ്ക്ക് കിട്ടി.
അതേസമയം മുമ്പും റിപ്പോര്‍ട്ടര്‍മാരുടേയും വാര്‍ത്താ അവതാരകരുടേയുമൊക്കെ തമാശ കലര്‍ന്ന ഇടവേളകള്‍ നവമാധ്യമങ്ങള്‍ വഴി വൈറലായി മാറിയിട്ടുണ്ട്. മലയാളം വാര്‍ത്താ ചാനലുകളിലെ ഒരു പ്രമുഖ വാര്‍ത്താ അവതാരകന് വാര്‍ത്താ വായനയുടെ ഗൗരവമായ വേള തുടങ്ങും മുമ്പ് അലസമായി മൂളിപ്പാട്ടും പാടി ഡസ്ക്കില്‍ താളമടിച്ച് ഇരിക്കുന്ന വീഡിയോ നേരത്തേ വൈറലായി മാറിയിരുന്നു. ഒരു പ്രമുഖ ചാനലിന്റെ സെലിബ്രിറ്റി റിയാലിറ്റി ഷോയില്‍ താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതും മുമ്പ് വൈറലായി മാറിയിരുന്നു.
https://www.facebook.com/Malayalivartha