പരിശീലകന് മുതലയുടെ വായ്ക്കുള്ളില്‍ തലയിട്ടു... പിന്നീട്? ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
മൃഗങ്ങള്‍ക്കൊപ്പമുള്ള അഭ്യാസപ്രകടനങ്ങള്‍ തായ്‌ലന്‍ഡില്‍ സാധാരണമാണ്. ഇതിനിടയില്‍ ധാരാളം അപകടങ്ങളും സംഭവിക്കാറുണ്ട്. പക്ഷേ ഇതൊന്നും ആരേയും ബാധിക്കാറില്ലെന്നു മാത്രം. അത്തരത്തിലൊരു പ്രദര്‍ശനത്തിനിടയില്‍ മുതലയുടെ വായ്ക്കുള്ളില്‍ തല വച്ച ജീവനക്കാരനെ മുതല കടിച്ചു കുടയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വിനോദസഞ്ചാരികള്‍ക്കു വേണ്ടി നടത്തുന്ന പതിവ് പ്രദര്‍ശനത്തിനിടെയാണ് മുതല പെട്ടെന്ന് പരിശീലകനെ ആക്രമിച്ചത്. കാണികളിലാരോ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു
കാഴ്ചക്കാരുടെ മുന്നിലൂടെ മുതലയുടെ അരികിലെത്തിയലെത്തിയ മൃഗശാലാ സൂക്ഷിപ്പുകാരന്‍ മുതലയുടെ മുന്നില്‍ മുട്ടുകുത്തിനിന്ന ശേഷം അതിന്റെ വായ ഒരു വടി ഉപയോഗിച്ച് തുറന്ന് തന്റെ തല അതിനുള്ളിലേക്കു കടത്തുകയായിരുന്നു. കാഴ്ചക്കാര്‍ ശ്വാസമടക്കിപ്പിടിച്ചു പ്രദര്‍ശനം കാണുന്നതിനിടെയാണ് മുതല പെട്ടെന്ന് പരിശിലകന്റെ തലയില്‍ കടിച്ചുകുടഞ്ഞത്. വേദനകൊണ്ടു പുളഞ്ഞ അയാള്‍ അലറിക്കരഞ്ഞതോടെ മുതല തലയിലെ പിടിവിട്ട് തൊട്ടടുത്തുള്ള വെള്ളത്തിലേക്കിറങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മുമ്പും പ്രദര്‍ശനത്തിനിടെയില്‍ ഇയാള്‍ക്കു കടിയേറ്റിട്ടുണ്ട്. പ്രകടനത്തിനിടയില്‍ മുതലയുടെ കടിയേറ്റ് ഒരു വിരല്‍ നഷ്ടപ്പെട്ടത് പ്രദര്‍ശനത്തിനു മുമ്പ് ഇയാള്‍ വിശദീകരിച്ചിരുന്നു. എപ്പോള്‍ വേണമെങ്കിലും അപകടം സംഭവിക്കാമെന്നറിഞ്ഞു കൊണ്ടുതന്നെയാണ് ഇവര്‍ അപകടകരമായ പ്രകടനത്തിനിറങ്ങുന്നതും. ആക്രമണത്തിനിരയായ പരിശീലകന് പിന്നീടെന്തു സംഭവിച്ചുവെന്നത് വ്യക്തമല്ല.
https://www.facebook.com/Malayalivartha