സുഹൃത്തിനെ തേടിയെത്തി വീട് മാറിക്കയറിയ ആളെ നാട്ടുകാര്‍ അക്രമിയാക്കി: പിന്നാലെ യുവാവ് നാട്ടുകാര്‍ക്ക് നല്‍കിയത് വമ്പന്‍പണി
സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോയ യുവാവ് വഴിയറിയാതെ വീടു മാറിക്കയറി. പിന്നാലെ നാട്ടുകാരും യുവാവും ചേര്‍ന്ന് സൃഷ്ടിച്ചത് വമ്പന്‍കുടുക്ക്. ഇന്നലെ രാവിലെ ചെറുതോണി പഴയരിക്കണ്ടത്താണ് നാടിനെ സ്തംഭിപ്പിച്ച സംഭവം.
കുഞ്ചിത്തണ്ണി പൊട്ടന്‍കാട് പന്നാരക്കുന്നേല്‍ അഗസ്റ്റിന്‍(കുട്ടന്‍-40) ഇന്നലെ രാവിലെ സുഹൃത്തിന്റെ വീട് തേടിയാണ് പഴയരിക്കണ്ടത്ത് എത്തിയത്. എന്നാല്‍ കുട്ടന്‍ വഴിതെറ്റി മറ്റൊരു വീട്ടിലെത്തി. ഇവിടെ സംശയാസ്പദമായി ചുറ്റിത്തിരിയുന്നത് നാട്ടുകാര്‍ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.
അക്രമിയാണെന്ന് കരുതി നാട്ടുകാര്‍ ഇയാളെ ഓടിച്ചു. കണ്ണുംപൂട്ടി ഓടിയ കുട്ടന്‍ ഒരു തെങ്ങില്‍ക്കയറി. പിന്നാലെ നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് ഇയാള്‍ ആത്മഹത്യഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ കുട്ടനെ ചുറ്റിച്ച നാട്ടുകാര്‍ക്ക് വമ്പന്‍ പണിയായി.
വിവരമറിഞ്ഞ് കഞ്ഞിക്കുഴി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സി ലോറന്‍സിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് എത്തി അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പ്രശ്‌നം രൂക്ഷമായയോടെ പോലീസ് പ്രദേശവാസിയായ ജോണ്‍ മാത്യൂ കുറ്റിപ്പാലയ്ക്കല്‍ എന്ന തെങ്ങുകയറ്റക്കാരനെ എത്തിച്ചു.അയാളെ തെങ്ങില്‍ കയറ്റി കയറു കെട്ടിച്ച് യുവാവിനെ താഴെയിറക്കി.
തെങ്ങിനു മുകളില്‍ നാലു മണിക്കൂറോളം ചെലവഴിച്ച യുവാവിന്റെ കാലുകള്‍ കുഴഞ്ഞിരുന്നു. പിന്നാലെ സ്‌റ്റേഷനിലെത്തിച്ച് ബന്ധുക്കള്‍ക്കൊപ്പം പോലീസ് ഇയാളെ വിട്ടയച്ചു.
https://www.facebook.com/Malayalivartha