ഇനി കട വീട്ടിലേയ്ക്ക് വന്നോളും!
കടകളില്‍ പോയി സാധനം വാങ്ങാതെ വിരല്‍ തുമ്പില്‍ എല്ലാം എത്തുന്ന കാലമാണിത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളും സ്മാര്‍ട്ട്‌ഫോണുകളും വീട്ടിലിരുന്നു തന്നെ സാധനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും സേവനങ്ങള്‍ ഒരുക്കുമ്പോള്‍ ചൈനയിലെ ഷാങ്ഹായ് നഗരത്തില്‍ ഒരു കട അതിന്റെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാകുകയാണ്.
മൊബി മാര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ഷോപ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നു എന്നാണ് പ്രത്യേകത. ഇതുപയോഗിച്ചാല്‍ സാധനം വാങ്ങുന്നതിന് കടയിലേക്ക് പോകേണ്ട. പകരം സാധനങ്ങളുമായി കട ഇങ്ങോട്ട് എത്തും. 365 ദിവസവും എല്ലാ സമയവും ഇതിന്റെ സേവനങ്ങള്‍ ലഭ്യമാണ്.
വ്യത്യസ്ഥമായ കടയുടെ അമരത്തുള്ളത് സ്വീഡിഷ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വീലിയാണ്. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുക. മൊബി മാര്‍ട്ട് ആവശ്യമായ സാധനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് നമ്മള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്തേക്ക് എത്തുന്നത് നവിഗേഷന്റെയും ജിപിഎസിന്റെയും സഹായത്തോടെയാണ്. പ്രധാനമായും പഴങ്ങളും ചെരുപ്പുകളും മറ്റ് മാസികകളുമാണ് ഇതിലൂടെ ലഭിക്കുക.
മൊബൈല്‍ ആപ്പ് ഉപയോഗിച്ച് സാധനങ്ങളുടെ വിലയും മറ്റുവിവരങ്ങളും അറിയുവാന്‍ സാധിക്കും. ബാര്‍കോഡ് സ്‌കാന്‍ ചെയ്തുതന്നെയാണ് സാധനങ്ങളുടെ വിവരങ്ങള്‍ അറിയുവാന്‍ സാധിക്കുക. തുടര്‍ന്ന് അക്കൗണ്ടില്‍ നിന്നും പണം അടയ്ക്കുവാനും സാധിക്കും.
https://www.facebook.com/Malayalivartha