കുടുംബം നടത്താന്‍ 78 വയസ്സുള്ള ഒരു സ്ത്രീയുടെ അത്യധ്വാനം! വീഡിയോ കാണൂ..
വയസ് 78 ആയി എങ്കിലും കഠിനാധ്വാനത്തിനൊന്നും യാതൊരു കുറവും ഇല്ല. അതും ചില്ലറ അധ്വാനമൊന്നുമല്ല കേട്ടോ..
ദിവസവും ഷോപ്പിങ്ങിനു വേണ്ടി ഒരു നദിയുടെ കുറുകെ വടത്തില്‍ കപ്പിയും തൊട്ടിയും ഉപയോഗിച്ച് ഊര്‍ന്ന് പോകുകയാണ് ഇവര്‍. യുക്രെയിനിലേയ്ക്കാണ് ഈ സ്ത്രീ നദിക്കു കുറുകെ പോകുന്നത്. ദിവസവും ഇവര്‍ ഈ പ്രവര്‍ത്തി ആവര്‍ത്തിക്കുകയും ചെയ്യുന്നു.
റികാനദിയ്ക്കപ്പുറമാണ് കടകളും ചന്തയുമൊക്കയുള്ളത്. വീട്ടാവശ്യത്തിനുള്ള എല്ലാ സാധനങ്ങളും അക്കരെ പോയി വാങ്ങണം. 50 വര്‍ഷത്തിനു മുമ്പ് അവരുടെ ഭര്‍ത്താവാണ് ഈ കപ്പിയും കയറും നിര്‍മ്മിച്ച് നദിയ്ക്കു കുറുകെ സ്ഥാപിച്ചത്.
അതു ചലിപ്പിക്കാന്‍ നല്ല ശക്തി ഉപയോഗിക്കണം. എങ്കിലും അടുത്ത ഗ്രാമത്തിലുള്ള ചന്തയിലെത്താന്‍ ഈ 78 വയസ്സുകാരിയ്ക്കും ഇതു തന്നെയാണ് ഏറ്റവും എളുപ്പമുള്ള വഴി.
https://www.facebook.com/Malayalivartha