വാവ സുരേഷ് അച്ചന്‍കോവിലില്‍ കീഴടക്കിയത് 113-ാമത്തെ രാജവെമ്പാല
പാമ്പുകളുടെ സന്തതസഹചാരി വാവ സുരേഷിനു മുന്നില്‍ അച്ചന്‍കോവിലില്‍ പത്തിമടക്കിയത് 113 -ാമത്തെ രാജനാണ്. കല്ലാര്‍ റേഞ്ച് ഓഫിസിനു സമീപം അച്ചന്‍കോവില്‍ ആറ്റില്‍ നിന്നാണ് കാടിറങ്ങിയ രാജവെമ്പാല വാവ സുരേഷിനു മുന്നില്‍ അടിയറവ് പറഞ്ഞത്.
ആറ്റില്‍ കുളിക്കാനിറങ്ങിയ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തുകയും പിന്നാലെ വാവ സുരേഷ് എത്തി രാജനെ പിടികൂടി കോന്നി വനം ഡിവിഷനില്‍ തുറന്നു വിടുകയുമാണ് ചെയ്തത്.
പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നിന്നായി കഴിഞ്ഞ ദിവസം തന്നെ രണ്ടു രാജവെമ്പാലകളെയാണ് വാവ സുരേഷ് പിടികൂടിയത്. 11 അടി നീളം ഉണ്ടായിരുന്ന അഞ്ച് വയസ് പ്രായമുള്ള പെണ്‍ രാജവെമ്പാലയെയാണ് പിറവത്തൂരിനടുത്ത് ചെമ്പനരുവി ഭാഗത്തു നിന്ന് പിടികൂടിയത്.
ഈ സ്ഥലത്ത് നിന്നും അധികം ദൂരത്തിലല്ലാതെ തന്നെയാണ് കൊല്ലം ജില്ലയിലെ അച്ചന്‍കോവില്‍ ഫോറസ്റ്റ് ഡിവിഷന്റെ തടി ഡിപ്പോയില്‍ നിന്ന് രണ്ടാമത്തെ രാജനെ പിടികൂടിയത്. ഇവള്‍ക്ക് ഏഴു വയസ് പ്രായമുണ്ടായിരുന്നു.
11 അടി നീളമുണ്ടായിരുന്ന രാജവെമ്പാല വളരെ ക്ഷീണിതയായിരുന്നുവെന്നും സുരേഷ് പറയുന്നു. പിടികൂടിയ രാജവെമ്പാലകളെ അച്ചന്‍കോവില്‍ ചിറ്റാര്‍ വനമേഖലയിലെ ഉള്‍വനത്തില്‍ തുറന്നുവിട്ടു.
https://www.facebook.com/Malayalivartha