ദുബൈ നഗരത്തിന്റെ ആകാശത്തേക്ക് കുതിക്കാനൊരുങ്ങി ആകാശ ടാക്‌സികള്‍ (വീഡിയോ)
ഈ വര്‍ഷം അവസാനത്തോടെ ദുബൈ നഗരത്തില്‍ ആകാശ ടാക്‌സികള്‍ പരീക്ഷണ പറക്കല്‍ ആരംഭിക്കും. ഡ്രൈവറില്ലാതെ പറക്കുന്ന ടാക്‌സികള്‍ നിര്‍മിക്കാന്‍ ദുബൈ ആര്‍ടിഎ ജര്‍മന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടു.
രണ്ട് യാത്രക്കാരെ വഹിച്ച് പറക്കുന്ന സ്വയം നിയന്ത്രിത ആകാശ ടാക്‌സികള്‍ ഈ വര്‍ഷം അവസാന പാദം പരീക്ഷണാടിസ്ഥാനത്തില്‍ ഓടിതുടങ്ങും. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ പറന്നുയരുന്ന ഈ ടാക്‌സികള്‍ക്ക് ആകാശത്തിലൂടെ പരമാവധി 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാനാകും. 40 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 30 മിനിറ്റ് പറക്കാം. സുരക്ഷ ഉറപ്പാക്കാന്‍ 18 റോട്ടറുകളുണ്ട്.
ഏതെങ്കിലും റോട്ടറിന് തകരാര്‍ സംഭവിച്ചാലും ലാന്‍ഡിങ് തടസപ്പെടില്ല. 9 ബാറ്ററികളിലാണ് ഇവ പ്രവര്‍ത്തിക്കുക. രണ്ട് മീറ്റര്‍ ഉയരവും ഏഴ് മീറ്റര്‍ നീളവുമുള്ള ആകാശ ടാക്‌സികള്‍ സര്‍വീസ് നടത്തുന്ന സ്ഥലങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് ആര്‍ ടി എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു.
സ്വയം നിയന്ത്രിക്കുന്ന ഓട്ടോപൈലറ്റ് സംവിധാനമായതിനാല്‍ ഇത് ഓടിക്കാന്‍ ലൈസന്‍സുള്ളവര്‍ വേണ്ടതില്ല. ആകാശടാക്‌സിയുടെ അന്താരാഷ്ട്ര അംഗീകാരങ്ങളും നിയമസംവിധാനങ്ങളും പൂര്‍ത്തായാക്കാനാണ് ആര്‍ടിഎ കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha