വില്‍പ്പനക്കുള്ള മീനില്‍ പാറ്റ മരുന്ന് അടിക്കുന്നതിന്റെ വീഡിയോ: ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ കടയില്‍ പരിശോധന നടത്തി
വില്പനക്ക് വെച്ച മീനില്‍ പാറ്റക്കെതിരെ പ്രയോഗിക്കുന്ന വിഷ മരുന്നായ ഹിറ്റ് അടിക്കുന്നതിന്റെ ദൃശ്യം പ്രചരിച്ചതിനെത്തുടര്‍ന്ന് ഇടുക്കി വണ്ണപ്പുറത്തെ സൂപ്പര്‍മാര്‍ക്കറ്റ് അടച്ച് പൂട്ടി.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തി. പരിശോധനയ്ക്കിടെ പാറ്റയ്ക്കടിക്കുന്ന മരുന്നിന്റെ പാക്കറ്റും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കട അടച്ചു പൂട്ടിയിരുന്നു. കഴിഞ്ഞ ദിവസമാണ് വില്പനയ്ക്ക് വെച്ച മീനിനു മുകളില്‍ മരുന്ന് അടിക്കുന്ന വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഫെയ്സ്ബുക്കില്‍ പ്രചരിച്ച വീഡിയോ
https://www.facebook.com/Malayalivartha