മിനിറ്റുകള്‍ക്കുള്ളില്‍ മോഹന്‍ലാലിന്റെ യോഗാ ചിത്രം വൈറലായി
അന്താരാഷ്ട്ര യോഗാദിനമായ ഇന്ന് നിരവധി പ്രമുഖര്‍ യോഗയില്‍ മുഴുകിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് താരങ്ങള്‍ യോഗാദിനത്തില്‍ പങ്കാളികളായത്.
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും അതിരാവിലെ തന്നെ യോഗ ചെയ്തു. താരം പങ്കുവെച്ച ചിത്രം അഞ്ച് മിനിറ്റിനുള്ളില്‍ 2,700 ആളുകളാണ് കണ്ടത്.
ജൂണ്‍ 21-നാണ് അന്താരാഷ്ട്ര യോഗാദിനം . 2014 ഡിസംബര്‍ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു. ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തില്‍ നിര്‍ദ്ദേശിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് . ഭാരതത്തില്‍ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പര്‍ശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരാര്‍ദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഉത്തരായനാന്ത ദിവസമായ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിര്‍ദ്ദേശിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു
യോഗയുമായുള്ള കാഴ്ചപ്പാടില്‍, ഉത്തരായനാന്തം ദക്ഷിണായനത്തിലേക്കുള്ള ചുവടുവെയ്പാണ്. ഉത്തരായനാന്തത്തിനു ശേഷമുള്ള ആദ്യ വെളുത്തവാവ് ഗുരുപൂര്‍ണിമ എന്നറിയപ്പെടുന്നു. യോഗ പണ്ഡിതന്‍ സത്ഗുരു ജഗ്ഗി വാസുദേവിന്റെ അഭിപ്രായത്തില്‍ ഈ ദിവസമാണ് യോഗയുടെ ആദി ഗുരുവായ ശിവനില്‍ നിന്ന് ആദ്യമായി നമ്മളിലേക്ക് എത്തിയത്. ആത്മിയ കാര്യങ്ങള്‍ തുടങ്ങുന്നതിനുള്ള പിന്തുണ കിട്ടുന്നതിന് ദക്ഷിണായനമാണ് എറ്റവും നല്ല സമയം.
2014 സെപ്റ്റംബര്‍ 27 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോഴാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി തിരഞ്ഞെടുത്തത്. അന്ന് അദ്ദേഹം പറഞ്ഞു:
'ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വര്‍ഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരികമാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉള്‍ക്കൊള്ളുന്നു. അത് കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാല്‍ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാന്‍ നമ്മെ പ്രാപ്തരാക്കുന്നു.'
2014 സെപ്റ്റംബര്‍ 14-ന് യു.എന്‍ സമ്മേളന വേദിയില്‍വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡി,ഈ ആശയം അവതരിപ്പിച്ചു. 193 അംഗരാഷ്ട്രങ്ങളില്‍ 175 എണ്ണത്തിന്റെ സഹകരണ ബലത്തോടെ പ്രമേയാവതരണം വോട്ടിനിടപ്പെടാതെതന്നെ 2014 ഡിസംബര്‍ 14-ന് അംഗീകരിയ്ക്കപ്പെടുകയുണ്ടായി. 2015 ജൂണ്‍ 21 ന് ആദ്യ യോഗാദിനം ആചരിച്ചു . വിവിധ രാജ്യങ്ങളില്‍ യോഗാദിനം അതീവ പ്രാധാന്യത്തോടെ ആചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha