ആശുപത്രിയില്‍ എത്തിയ യുവാവിന്റെ രക്തം കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി
അടിവയറിനും നടുവിനും വേദനയായി ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു ഒരു യുവാവ്. എന്നാല്‍ ചൈന സ്വദേശിയായ ഴാവോയുടെ രക്തം കണ്ട് ഞെട്ടിയത് ഡോക്ടര്‍ ആയിരുന്നു.
രക്തത്തിലെ പ്ലാസ്മയുടെ നിറം മഞ്ഞയാണ്. എന്നാല്‍ ഴാവോയുടേതു പാലു പോലെ വെളുത്ത നിറത്തിലായിരുന്നു. ഇയാള്‍ മാംസാഹരം കഴിച്ചതു മൂലം രക്തത്തിലെ കൊഴുപ്പിന്റെ അളവ് കൂടിയതാണ് ഇതിനു കാരണം എന്നു ഡോകടര്‍മാര്‍ പറയുന്നു.
സാധാരണ ആവശ്യം ഉള്ളതിനേക്കാള്‍ 25 മടങ്ങായിരുന്നു ഈ യുവാവിന്റെ ബ്ലെഡ് പ്ലാസ്മയിലെ കൊഴുപ്പിന്റെ അളവ്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്കു പാന്‍ക്രിയാറൈറ്റിസ് ബാധിച്ചിരുന്നതായി ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോ: ചെന്‍ ഗുവോ സിയാങ് അറിയിച്ചു.
ധാരാളം മാംസം കഴിക്കാറുണ്ടായിരുന്നു എന്നും പക്ഷേ ഇങ്ങനെ ഗുരുതര ആരോഗ്യപ്രശ്‌നം അതിനാല്‍ ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു എന്നും ഴാവോ പറയുന്നു. ഴാവോയുടെ ഫാറ്റി പ്ലാസ്മ ചികിത്സിച്ചു ഭേദമാക്കിയെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha