വ്യത്യസ്തനാം ഒരു തെരുവ് കച്ചവടക്കാരന്; ലോകത്തെ ഏറ്റവും സുന്ദരനുമാണത്രേ!
ബ്രസീലില്‍ ഒരിടത്ത് ട്രാഫിക് സിഗ്നലുകളില്‍ നിങ്ങള്‍ കാത്തുകിടക്കുമ്പോള്‍ പാന്റും വെള്ള ഷര്‍ട്ടും ടൈയും കെട്ടി 43-കാരനായ എയ്ല്ടണ് മാനുവല്‍ ഡാ സില്‍വ നിങ്ങള്‍ക്ക് മുന്നിലെത്തും. വെറുംകൈയ്യോടെയല്ല അദ്ദേഹമെത്തുന്നത്. തന്റെ കൈയ്യിലുള്ള ട്രേയില്‍ നിറയെ സ്നാക്സും, കൂള്‍ ഡ്രിങ്ക്സും കരുതിയിട്ടുണ്ടാവും. ഇത് വില്‍ക്കുന്ന തെരുവു കച്ചവടക്കാരനാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും സുന്ദരനായ തെരുവു കച്ചവടക്കാരനാണ് അദ്ദേഹം. എല്ലാ ദിവസം രാവിലെ അഞ്ച് മണിക്ക് സില്‍വ തന്റെ വസ്ത്രമായ പാന്റും വെള്ള ഷര്‍ട്ടും ടൈയും കെട്ടി തെരുവോരത്തേക്ക് ഭക്ഷണ സാധനങ്ങളുമായി പോകും. തന്റെ കുടുംബം പട്ടിണി കിടക്കാതിരിക്കാന്‍.
കഴിഞ്ഞ രണ്ട് വര്‍ഷമായി സില്‍വയുടെ ജോലി ഇതാണ്. ഈ ജോലി അദ്ദേഹം ആരംഭിച്ചത് ജനുവരി 2015ല്‍ ആണ്. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബമാണ് സില്‍വയുടേത്. ഇത് അത്ര സുഖകരമല്ലാത്ത ജോലിയാണെന്ന് സില്‍വയ്ക്കും അറിയാം. എന്നാല്‍ തന്റെ കുടുംബത്തിന് വേണ്ടിയാണ് അദ്ദേഹം ഇങ്ങനെയൊരു ജോലിയുമായി പോന്നത്.
മുന്‍പ് തെരുവു കച്ചവടക്കാരന്റെ വേഷത്തില്‍ സില്‍വ ആഹാരവുമായി ട്രാഫിക് സിഗ്നലില്‍ കാത്ത് നില്ക്കുമ്പോള് പലരും തങ്ങളുടെ കാറിന്റെ ഗ്ലാസുകള്‍ താഴ്്ത്താറില്ലായിരുന്നു. ചിലര്‍ ചീത്ത പറയാറുണ്ട്. എങ്കിലും സില്‍വ തളര്‍ന്നില്ല. തന്റെ കുടുംബത്തെ മുന്നോട്ട് കൊണ്ടു പോകാന്‍ സില്‍വ നല്ല വസ്ത്രം ധരിച്ച് കാണാന്‍ വളരെ വൃത്തിയും സുന്ദരനുമായി കച്ചവടത്തിന് പോയി. ചെരിപ്പിന് പകരം ഷൂവും, വെള്ള ഷര്‍ട്ടും, ടൈയ്യും, തൊപ്പിയും കൂളിംഗ് ഗ്ലാസും ധരിച്ച് കച്ചവടം നടത്താനെത്തിയ സില്‍വയെ ആളുകള്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചു. ആളുകളുടെ മനസ്സ് മാറിയതോടെ സില്‍വയ്ക്ക് കൂടുതല്‍ വരുമാനവും ലഭിച്ചു. സില്‍വയ്ക്ക് എല്ലാത്തിനും പിന്തുണയുമായി തന്റെ കൊച്ചു കുടുംബവും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha