പ്രണയിച്ച പെണ്‍കുട്ടിയെ 'തേക്കാന്‍' ജ്യോതിഷിയുടെ സഹായം തേടിയ യുവാവിന് കിട്ടിയ മറുപടി വൈറലാകുന്നു
മികച്ച ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍, പ്ലസ് ടൂ മുതല്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയെ ജാതകത്തിന്റെ പേരില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവാവിനു ജ്യോതിഷി നല്കിയ മറുപടി വൈറലാകുന്നു.
ഒരു ടിവി ചാനലിലെ നക്ഷത്ര ഫലം പരിപാടിയിലാണു സംഭവം. പരിപാടിയിലേയ്ക്ക് കത്തയച്ചു പ്രശ്നത്തിനു പരിഹാരം തേടിയ യുവാവിനു ജ്യോതിഷി ഹരി പത്തനാപുരം നല്കിയ മറുപടിയാണു വൈറലായത്.
പ്രണയിക്കുമ്പോള്‍ ജാതകം നോക്കാതിരുന്ന യുവാവ് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ എന്തിനു ജാതകം നോക്കുന്നു എന്നായിരുന്നു ജ്യോത്സ്യന്റെ ചോദ്യം.
പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നവന് വാക്കിനു വിലയുള്ളവനാണെന്നും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പെണ്‍കുട്ടിയെ ഉപേക്ഷിക്കാന്‍ ജാതകത്തിന്റെ സഹായം തേടരുത് എന്നും ജോതിഷി ഉപദേശിക്കുന്നു.
തന്റെയും പെണ്‍കുട്ടിയുടേയും ജാതകം പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട യുവാവിനോടു താന്‍ ഇതു ചെയ്യില്ലെന്നും അതിന്റെ ആവശ്യം ഇല്ലെന്നുമായിരുന്നു കടുത്ത ഭാഷയില്‍ ഹരി പത്തനാപുരത്തിന്റെ ഉപദേശം.
https://www.facebook.com/Malayalivartha