സ്മൃതി ഇറാനി സ്വന്തം വണ്ണത്തെ പരിഹസിച്ചപ്പോള്‍ കൂടെ ചിരിക്കാനെത്തി വെര്‍ച്വല്‍ ലോകം
യോഗയെ ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനപ്രമാണമായി അംഗീകരിച്ചാദരിച്ച ദിവസമാണു കടന്നുപോയത്. രാഷ്ട്രത്തലവന്‍മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഒരേ മനസ്സോടെ, ശരീരത്തെ വഴക്കിയും ശ്വസനത്തെ നിയന്ത്രിച്ചും യോഗാഭ്യാസങ്ങളിലൂടെ കടന്നുപോയ ദിനം. മാധ്യമങ്ങളില്‍ പലരും യോഗാ ചലനങ്ങളുമായി നിറഞ്ഞുനിന്നെങ്കിലും സമൂഹമാധ്യമങ്ങളുടെ കണ്ണുടക്കിയത് ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനിയില്‍ ആണ്.
ആര്‍ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ ഹാമിപൂറില്‍ ആയിരക്കണക്കിനാളുകള്‍ക്കൊപ്പം ഹിമാചല്‍ പ്രദേശിലായിരുന്നു സ്മൃതിയുടെ യോഗാഭ്യാസം. യോഗയില്‍ പങ്കെടുക്കുന്ന ഒരു ചിത്രം അവര്‍തന്നെ പോസ്റ്റ് ചെയ്തു. ഒപ്പം ഒരു ചോദ്യവും: തടിച്ച പ്രകൃതമുള്ള ഒരാളുടെ ശരീരം യോഗയ്ക്ക് വഴങ്ങില്ലെന്ന് ആരാണു പറഞ്ഞത് ?
സ്മൃതി യോഗ ചെയ്യുന്ന ചിത്രം കണ്ട ആര്‍ക്കും അക്കാര്യത്തില്‍ ഒരു സംശയവുമുണ്ടാകില്ല. എത്ര തടിച്ച ശരീരമുണ്ടെങ്കിലും നിരന്തര പരിശീലനത്തിലൂടെ അനായാസമായി യോഗ ചെയ്യാം. തനിക്കിതു പറ്റില്ലെന്നു പറഞ്ഞു മാറിനില്‍ക്കുന്ന അനേകരെ യോഗയിലേക്ക് അകര്‍ഷിക്കാന്‍ പര്യാപ്തമായിരുന്നു സ്മൃതിയുടെ പോസ്റ്റ്. സ്മൃതിക്കാകാമെങ്കില്‍ എന്തുകൊണ്ടു തനിക്കും...എന്നൊരു ചിന്തയിലേക്കു പലരെയും പ്രേരിപ്പിക്കുന്ന പോസ്റ്റ്.
കാര്യങ്ങള്‍ അവിടംകൊണ്ടവസാനിച്ചില്ല. അതുവരെ എല്ലാം വളരെ ഗൗരവത്തിലായിരുന്നെങ്കില്‍ പെട്ടെന്നൊരു തമാശ കൂടിയുണ്ടായി. യോഗ ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ ട്വിറ്ററില്‍ സ്മൃതി മറ്റൊരു ചിത്രം പങ്കുവച്ചു.ആരോഗ്യവും അച്ചടക്കവും യോഗയുമൊക്കെ മാറ്റിനിര്‍ത്തി സാധാരണക്കാരില്‍ ഒരാളാണു താനുമെന്നു തെളിയിക്കുകയായിരുന്നു സ്മൃതി.
യോഗയെക്കുറിച്ചു വാതോരാതെ പറയുമെങ്കിലും ഇഷ്ടപ്പെട്ട ഭക്ഷണം കാണുമ്പോള്‍ ഒരുനിമിഷം എല്ലാം മറന്ന് അതിലേക്കാകര്‍ഷിക്കപ്പെടുന്ന സാധാരണ മനുഷ്യരിലൊരാള്‍. സ്മൃതി പോസ്റ്റ് ചെയ്തത് ചായയുടെയും പക്കോഡയുടെയും ചിത്രം. മഴയത്തെ യോഗയ്ക്കു ശേഷം ഇപ്പോഴിതാ ചായയുടെയും പക്കോഡയുടെയും സമയം എന്ന് അടിക്കുറിപ്പുമിട്ടപ്പോള്‍ സ്ൃതി രാവിലെ ചെയ്ത കഠിന യോഗമുറകളുടെ ഗൗരവം ഒരൊറ്റവാചകത്തിലൂടെ അലിയിച്ചുകളഞ്ഞു.
https://www.facebook.com/Malayalivartha