എഴുപതുകാരന്റെ ജാവാ ബൈക്കിലെ അഭ്യാസ പ്രകടനം
മാവേലിക്കരയുടെ നഗരവീഥികളെ വിസ്മയിപ്പിച്ചുകൊണ്ട് ജാവാ ബൈക്കില്‍ എഴുപതുകാരന്റെ അഭ്യാസ പ്രകടനം. മിന്നുന്ന പ്രകടനം കാഴ്ചവച്ചത് ഒരു പഴയകാല മോട്ടോര്‍ സൈക്കിള്‍ യജ്ഞക്കാരനാണ്.
ഈ ബൈക്കിന് അറുപതും അതിലെ അഭ്യാസിക്ക് എഴുപതുമാണ് പ്രായം.
മോട്ടോര്‍ സൈക്കിള്‍ യജ്ഞം ഉപജീവനമാര്‍ഗമാക്കിയ പാലാ തങ്കച്ചനെന്ന ഈ അഭ്യാസിയുടെ വാര്‍ധക്യത്തിലെത്തിയിട്ടും ഒളിമങ്ങാത്ത പ്രകടനത്തിന്, മാവേലിക്ക ബുദ്ധജംക്ഷനില്‍ തടിച്ചുകൂടിയവര്‍ കണ്ണിമചിമ്മാതെ സാക്ഷികളായി.
പഴയ തലമുറയെ ത്രസിപ്പിച്ച ജാവാ ബൈക്കിന്റെ കാതടിപ്പിക്കുന്ന ശബ്ദം കേട്ടിട്ട് പുതുതലമുറയ്ക്കും ആവേശം.
1965 മുതല്‍ മോട്ടോര്‍സൈക്കിള്‍ യജ്ഞം നടത്തുന്നയാളാണ് പാലാ തങ്കച്ചന്‍.
ചെക്കോസ്ലോവാക്യയില്‍നിന്ന് ഇറക്കുമതി ചെയ്ത 1957 മോഡല്‍ ജാവാ ബൈക്കില്‍ മാവേലിക്കരയില്‍ ഈ എഴുപതുകാരന്റെ പ്രകടനം അരമണിക്കൂര്‍ നീണ്ടു.
മാവേലിക്കരയിലെ ബൈക്ക് പ്രേമികളുടെ സംഘടനകള്‍ സംഘടിപ്പിച്ച ആദരം പാലാ തങ്കച്ചന്‍ ഏറ്റുവാങ്ങി.
https://www.facebook.com/Malayalivartha