ചുമലില്‍ നൂറ് കിലോ ഭാരം താങ്ങുമ്പോഴും മകനെ പടിയിറങ്ങാന്‍ സഹായിക്കുന്ന പിതാവ്; ചൈനയിലെ നവമാധ്യമങ്ങളില്‍ വൈറലായ അച്ഛന്റേയും മകന്റേയും ചിത്രം
ചൈനീസ് നവമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് 2010-ല്‍ ഒരു ചൈനീസ് റിപ്പോര്‍ട്ടര്‍ എടുത്ത ചിത്രമാണ്. ചൈനയിലെ ചോങ്ക്വിങിലുള്ള രാന്‍ ഗോങ്ഗുയിയാണ് നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
2010-ലാണ് ചിത്രമെടുത്തതെങ്കിലും ഇപ്പോഴാണ് ഇത് ശ്രദ്ധപിടിച്ചു പറ്റിയത്. ചുമലില്‍ നൂറ് കിലോയോളം ഭാരം താങ്ങുമ്പോഴും പിഞ്ചു മകനെ പടിയിറങ്ങാന്‍ സഹായിക്കുന്ന പിതാവിന്റെ ചിത്രം പകര്‍ത്തിയത് ചൈനീസ് റിപ്പോര്‍ട്ടര്‍ ചോങ്ക്വിങാണ്.
ചോങ്ക്വിങ്, രാന്‍ ഗോങ്ഗുയിയുടേയും മകന്‍ രാന്‍ ജന്‍ചാവോയുടേയും ചിത്രം പകര്‍ത്തിയ അന്നത് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഇക്കഴിഞ്ഞ ഫാദേഴ്‌സ് ഡേയില്‍ ഈ ചിത്രം ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.അതോടെ വളരെ വേഗത്തില്‍ അത് വൈറലാകുകയായിരുന്നു.
ചോങ്ക്വിങിലെ വിവിധ മാര്‍ക്കറ്റുകളില്‍ ചുമട്ടുതൊഴിലാളിയായി ജോലി നോക്കുകയാണ് 41-കാരനായ രാന്‍ ഗോങ്ഗുയി. ജന്‍ചാവോയ്ക്ക് ഇപ്പോള്‍ പത്ത് വയസാണ് പ്രായം. ഫോട്ടെയെടുക്കുമ്പോള്‍ മൂന്ന് വയസ് മാത്രമായിരുന്നു അവന്റെ പ്രായം. തനിയെ പടിയിറങ്ങാന്‍ കഴിയാതെ വന്നതോടെ അവന്റെ കൈയില്‍ പിടിച്ച് ഗോങ്ഗുയി സഹായിക്കുകയായിരുന്നു. ആ നിമിഷം ചോങ്ക്വിങ് കൃത്യമായി ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.
ഏഴ് വര്‍ഷത്തിനിപ്പുറം രാന്‍ ഗോങ്ഗുയിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടിട്ടില്ല. മുഖത്ത് ചുളിവുകള്‍ വീണെങ്കിലും മനോധൈര്യത്തിന് ഒരു കുറവും വന്നിട്ടില്ല. ഇപ്പോഴും തന്നേക്കാള്‍ ഭാരമുള്ള ചുമടുകള്‍ താങ്ങി അദ്ദേഹം ജീവിതം കരയ്ക്കടുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അഞ്ച് ദിവസം ജോലി ചെയ്താല്‍ 250 യുനാനാണ് ഗോങ്ഗുയിക്ക് ലഭിക്കുന്നത്. ചെയ്യുന്ന ജോലിയ്ക്ക് അനുസരിച്ച് തുച്ഛമായ കൂലിയാണിത്. എന്നാലും അദ്ദേഹം കഠിനമായി പരിശ്രമിക്കുന്നു. കുടുംബത്തേക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ ഭാരമൊക്കെ നിസാരമായി മാറുകയാണ് ഗോങ്ഗുയിക്ക് മുന്നില്‍.
https://www.facebook.com/Malayalivartha