ആളില്ലാതെ പാഞ്ഞ ബൈക്കിന് പിന്നിലെ സത്യം!
കഴിഞ്ഞ ദിവസങ്ങളില്‍ ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയാകെ പടര്‍ന്നിരുന്നു. പാരീസിലെ നഗരവീഥിയിലൂടെ ആളില്ലാതെ പായുന്ന ഒരു ബൈക്കിന്റെ വീഡിയോ ദൃശ്യങ്ങള്‍. എന്നാല്‍ പ്രേതബാധയോ മറ്റുപ്രതിഭാസമോ അല്ല ഇതിന് കാരണമെന്നു കണ്ടെത്തി. സംഭവം നടന്നത് ഫ്രാന്‍സിലാണ്. ഒരാള്‍ ബൈക്കില്‍ വരുമ്പോള്‍ കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യാത്രക്കാരന്‍ ബെക്കില്‍ നിന്നു തെറിച്ചു പോയി.
എന്നാല്‍ ബൈക്ക് മുന്നോട്ട് നീങ്ങി. ഈ റോഡി കൂടി വന്ന മറ്റൊരാള്‍ തനിയെ മുന്നോട്ട് പോകുന്ന ബൈക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. അപകടം നടന്ന സ്ഥലത്തു നിന്ന് കുറച്ചു ദൂരെയാണു ബൈക്ക് ഇടിച്ചു നിന്നത്. ഈ ദൃശ്യങ്ങള്‍ സോഷില്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നു വൈറലാകുകയായിരുന്നു. െ്രെഡവര്‍ ഇല്ലാതെ ബൈക്ക് 600 മീറ്റര്‍ വരെ സഞ്ചരിക്കും എന്ന് വിദഗ്ധര്‍ പറയുന്നു.
https://www.facebook.com/Malayalivartha