മുത്തശ്ശിയുടെ പോള്‍ ഡാന്‍സ് കാണൂ..
സാധാരണക്കാരില്‍ പലരെയും സംബന്ധിച്ചിടത്തോളം 63 ഒരു വലിയ പ്രായമാണ്. ചെയ്തിരുന്ന പല കാര്യങ്ങളോടും വിട പറയുന്ന സമയം. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ വിശ്രമകാലജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളാണതെല്ലാം. എന്നാല്‍ ലിന്‍ ഡെല്ലാവോഡ എന്ന സ്ത്രീയെ സംബന്ധിച്ചിടത്തോളം അറുപത്തിമൂന്നാം വയസ്സ് ഒരു വയസ്സേ അല്ല.
അതുകൊണ്ടാണ് ഈ പ്രായത്തില്‍ പോള്‍ ഡാന്‍സിങ്ങില്‍ ഒരു കൈ നോക്കിയേക്കാമെന്ന് ലിന്‍ വിചാരിച്ചതും. ഓസ്‌ട്രേലിയക്കാരിയാണ് ലിന്‍. ഏഴു വര്‍ഷം മുമ്പ് പോള്‍ ഡാന്‍സിങ് പഠിക്കണമെന്ന് ലിന്‍-ന് ആഗ്രഹം മുളച്ചപ്പോള്‍ പ്രായം 53 വയസ്സ്. നൃത്തവുമായോ ജിംനാസ്റ്റിക്കുമായോ യാതൊരുവിധത്തിലുമുള്ള മുന്‍പരിചയം ഉള്ള ആളല്ല ലിന്‍.
എങ്കിലും ആഗ്രഹത്തില്‍ നിന്നു പിന്നോട്ടു നടക്കാനല്ല, മുന്നോട്ടു നടക്കാന്‍ തന്നെയായിരുന്നു ലിനിന്റെ തീരുമാനം. ഒപ്പം പഠിക്കാനുള്ളവരെല്ലാം യുവതികളായിരുന്നു. പഴഞ്ചന്‍ എന്നായിരുന്നു എനിക്ക് എന്നെ കുറിച്ചു തന്നെ തോന്നിയത് എന്ന് ലിന്‍ പറയുന്നു.
എന്നാല്‍ അധ്യാപികയുടെ പിന്തുണ ലഭിച്ചതോടെ ലിനിന് ആത്മവിശ്വാസമായി. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം പോള്‍ഡാന്‍സിന്റെ പല ശൈലികളും യാതൊരു വിഷമവും കൂടാതെ ചെയ്യാന്‍ ലിനിന് സാധിക്കുന്നുണ്ട്.
അറുപതാം പിറന്നാള്‍ ആഘോഷവേള അവിസ്മരണീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോള്‍ ഡാന്‍സിങ് പഠിക്കാന്‍ തുടങ്ങിയത്. ആഘോഷത്തിനെത്തുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മുന്നില്‍ അവതരിപ്പിക്കണം എന്നും വിചാരിച്ചിരുന്നു.
മുത്തശ്ശിയുടെ പ്രകടനം കണ്ട് മൂന്നു കൊച്ചുമക്കളും അദ്ഭുതപ്പെട്ടു എന്ന് ലിന്‍ പറയുന്നു. ശാരീരികമായും മാനസികമായും ചെറുപ്പം നിലനിര്‍ത്താന്‍ പോള്‍ ഡാന്‍സിങ് സഹായിച്ചിട്ടുണ്ടെന്നും ലിന്‍ കൂട്ടിച്ചേര്‍ക്കുന്നു.
https://www.facebook.com/Malayalivartha