ക്യാമറമാനില്ലാതെ കാറില്‍ നിന്നുമിറങ്ങാന്‍ മോദി വിസമ്മതിച്ചു (വീഡിയോ)
ക്യാമറയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പ്രത്യേക താല്‍പ്പര്യം പ്രസിദ്ധമാണ്. പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിനിടെയും മോദിയുടെ കാമറ പ്രേമം വെളിവായി. പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിനിടെ ക്യാമറാമാന്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് മോദി കാറില്‍ നിന്നുമിറങ്ങാന്‍ കൂട്ടാക്കിയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഇന്നലെയാണ് മോദിജി പോര്‍ച്ചുഗലില്‍ എത്തിയത്. ലിസ്ബണിലെ ക്യാന്‍സര്‍ റിസര്‍ച്ച് & ട്രീറ്റ്മെന്റ് സെന്ററില്‍ എത്തിയപ്പോഴാണ് മോദി കാമറയ്ക്ക് വേണ്ടി കാത്തിരുന്നത്. മോദിക്കൊപ്പം എത്തിയ രണ്ട് ക്യാമറാമാന്‍മാര്‍ മോദിയുടെ കാറിനൊപ്പം സ്ഥലത്ത് എത്താതിരുന്നതാണ് അദ്ദേഹത്തെ കാറിനുള്ളില്‍ തന്നെ ഇരിക്കാന്‍ പ്രേരിപ്പിച്ചത്. ഇതിന്റെ വീഡിയോ ദേശീയ മാധ്യമങ്ങളാണ് പുറത്ത് വിട്ടത്.
മോദിയുടെ വാഹനവ്യൂഹം ക്യാന്‍സര്‍ സെന്ററിന് മുന്നിലേക്ക് എത്തുന്നതാണ് വീഡിയോയുടെ തുടക്കം. അദ്ദേഹത്തിന്റെ കാര്‍ വന്ന് നിന്നതും രണ്ട് ഉദ്യോഗസ്ഥര്‍ വന്ന് ഡോര്‍ തുറന്നു. എന്നാല്‍ മോദി കാറില്‍ നിന്നുമിറങ്ങാന്‍ തയ്യാറായില്ല. അതോടെ ഉദ്യോഗസ്ഥര്‍ക്ക് കാര്യം വ്യക്തമായി. ഉടന്‍ തന്നെ മറ്റൊരു ഉദ്യോഗസ്ഥന്‍ കാറിന്റെ ഡോറടച്ചു. തുടര്‍ന്ന് സെക്കന്‍ഡുകള്‍ക്കകം രണ്ട് ക്യാമറാമാന്‍മാരും സ്ഥലത്ത് എത്തി.
https://www.facebook.com/Malayalivartha