ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തുന്നതിനിടെ റിപ്പോര്‍ട്ടറെ 'കാറ്റുകൊണ്ടുപോയി'; പൊട്ടിച്ചിരിപ്പിക്കുന്ന വൈറല്‍ വീഡിയോ
കടല്‍ക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ക്ക് കടല്‍ പണികൊടുക്കുന്ന വീഡിയോ അടുത്തിടെ കേരളം കണ്ടതാണ്. അതുക്കുംമേലെ വരുന്ന ഒരു കാലാവസ്ഥ റിപ്പോര്‍ട്ട് ഐറിഷ് ചാനല്‍ ടിവി3-യില്‍ നിന്ന് വരുന്നു. ചാനലിന്റെ കാലാവസ്ഥാ റിപ്പോര്‍ട്ടര്‍ ആയ ഡെറിക് ഹര്‍ട്ടിഗാന്‍ ആണ് നായകന്‍.
വെള്ളിയാഴ്ച രാവിലെ ലൈവ് റിപ്പോര്‍ട്ട് നല്‍കുന്നതിനിടെയാണ് ഡെറികിനെ കാറ്റുകൊണ്ടുപോയത്. നല്ല ശക്തിയായ കാറ്റ് അനുഭവപ്പെടുന്നുണ്ട് എന്നൊക്കെ പറഞ്ഞുകൊണ്ടുനിന്ന ഡെറികിനെ പെട്ടെന്ന് കാമറയുടെ മുന്നില്‍ നിന്നും തള്ളിനീക്കുകയായിരുന്നു കാറ്റ്. ചാനലിന്റെ ലോഗോ പതിച്ച കുടയും തകര്‍ന്നു.
കാമറയ്ക്കു മുന്നിലേക്ക് ചിരിച്ചുകൊണ്ട് തിരിച്ചെത്തിയ ഡെറിക് തന്റെ കുട ശരിയാക്കാനും ശ്രമിക്കുന്നുണ്ട്. സ്റ്റുഡിയോവില്‍ ഡെറികിന്റെ ലൈവ് റിപ്പോര്‍ട്ട് എടുത്തുകൊണ്ടിരുന്ന അവതാരകരായ സൈനീഡ് ഡെമണ്ടിനും മാര്‍ക് കാഗ്‌നെക്കും ചിരിയടക്കാന്‍ പോലും കഴിയുന്നില്ല. പുലര്‍കാലത്തെ വാര്‍ത്ത വായന കാറ്റ് കുളമാക്കിയെന്ന് പറഞ്ഞാല്‍ മതിയല്ലോ!
വീഡിയോ കാണാം
https://www.facebook.com/Malayalivartha