ഒരു സിറ്റി മുഴുവന്‍ മോഡല്‍ നടന്നത് നഗ്നയായി,പക്ഷേ ഒറ്റ കുഞ്ഞുപോലും അറിഞ്ഞില്ല!
ഒരു മോഡല്‍ നഗരവീഥി മുഴുവന്‍ നഗ്നയായി നടന്നിട്ടും ഒരാള്‍ പോലും അറിഞ്ഞില്ല! ഉറുഗ്വായിലെ മോണ്ടെവിഡിയോ എന്ന പ്രദേശത്താണ് ഇത്തരത്തിലുള്ള ഒരു രസകരമായ സംഭവം അരങ്ങേറിയത്. ഉറുഗ്വയ്ന്‍ മോഡല്‍ ജിമെ ഗെലോസ് ആയിരുന്നു ഇതിലെ കഥാപാത്രം.
ഉറുഗ്വയ്ന്‍ സമൂഹം എത്ര മാത്രം ശ്രദ്ധാലുക്കളാണ് എന്ന ഒരു പഠന പരീക്ഷണാര്‍ത്ഥമാണ് ഇങ്ങനെ ഒരു കാര്യം നടത്തിയത്. ഒരു കറുത്ത ജാക്കറ്റും ജിസ്ട്രാങ് ഗണത്തിലുള്ള ഒരു അടിവസ്ത്രവും മാത്രമാണ് മോഡല്‍ ധരിച്ചിരുന്നത്. ബാക്കി ഭാഗത്തെല്ലാം ജീന്‍സിന്റെ നിറത്തിലുള്ള പെര്‍ഫെക്റ്റ് സ്പ്രേ പെയിന്റിങ്ങാണ് ചെയ്തിരുന്നത്.പിന്നീട് ഒരു പൊതുനിരത്തിലൂടെ മോഡല്‍ നടക്കുകയും ബസ്സില്‍ കയറി സഞ്ചരിക്കുകയും ഷോപ്പുകളിലും മറ്റും കയറുകയും ചെയ്യുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ആളുകളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ കബളിക്കപ്പെടുകയാണ് അവര്‍ പോലും അറിയാതെ!
https://www.facebook.com/Malayalivartha