ഒരു മിനിട്ടില്‍ 225 തവണ 14 കുട്ടികള്‍ സ്‌കിപ്പ് ചെയ്യുന്നു ; വീഡിയോ കാണൂ
സ്‌കിപ്പിംഗില്‍ നിങ്ങള്‍ക്ക് റെക്കോര്‍ഡ് സ്വന്തമാക്കണമെന്നുണ്ടോ ?എങ്കില്‍ കഠിനമായി പരിശീലിച്ചാല്‍ മതി അത് സാധിച്ചെടുക്കാം എന്നാണ് ജാപ്പനീസ് കുട്ടികള്‍ തെളിയിച്ചിരിക്കുന്നത്.
ജപ്പാനിലെ ഫുജി മുനിസിപ്പല്‍ ഹരാദ എലമെന്ററി സ്‌കൂളിലെ 14 കുട്ടികളാണ് ഈ താരങ്ങള്‍. ഒരു മിനിട്ടു കൊണ്ടാണ് 14 കുട്ടികള്‍ സ്‌കിപ്പ് ചെയ്തത്.
രണ്ട് കുട്ടികള്‍ ഇരുവശത്തുമായി കയര്‍ കതിവേഗത്തില്‍ ചുറ്റിച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടികള്‍ അതിവേഗത്തില്‍ സ്‌കിപ്പ് ചെയ്യുകയാണ് ചെയ്യുന്നത്.സിങ്കണൈസ്ഡ് സ്‌കിപ്പിംഗ് എന്നാണ് ഇതിന്റെ പേര്.
ഒരു മിനിട്ടില്‍ 225 തവണയാണ് കുട്ടികള്‍ സ്‌കിപ്പ് ചെയ്യുന്നത്. 18 തവണയാണ് കുട്ടികള്‍ റോപ്പ് അതിവേഗത്തില്‍ മാറ്റുന്നത്.
നിരന്തരമായ പരീശീലനത്തിലൂടെയാണ് കുട്ടികള്‍ക്ക് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. എല്ലാ ദിവസവും കടുത്ത പരിശീലനമാണ് ബന്ധപ്പെട്ടവര്‍ കുട്ടികള്‍ക്ക് നല്‍കിയത്.
https://www.facebook.com/Malayalivartha