പക്ഷി എത്രത്തോളം പറക്കണമെന്ന് തീരുമാനിക്കുന്നത് മുട്ട!
മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത് എന്ന ചോദ്യം ഇന്നും പ്രഹേളിക ആയി തുടരുന്നു.അപ്പോളിതാ എത്തുന്നു മുട്ടകളുടെ ആകൃതിയുടെ കാര്യം. മുട്ടകളുടെ ആകൃതിയാണ് പക്ഷികളുടെ പറക്കാനുള്ള കഴിവ് നിശ്ചയിക്കുന്നതെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്.
അമേരിക്കന്‍ ജേര്‍ണലായ സയന്‍സിലാണ് മുട്ടയുടെ ആകൃതിയും പക്ഷികളുടെ പറക്കാനുള്ള കഴിവും തമ്മില്‍ ബന്ധമുണ്ടെന്ന് പ്രതിപാദിച്ചിരിക്കുന്നത്. കൂടുതല്‍ നീണ്ടു കൂര്‍ത്ത മുട്ടയാണെങ്കില്‍ ആ ഇനം പക്ഷികള്‍ക്ക് കൂടുതല്‍ പറക്കല്‍ശേഷി ഉള്ളവരാണെന്നാണ് കണ്ടെത്തല്‍. പ്രസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ മേരി കാസ്വെല്‍ സ്‌റ്റൊഡാര്‍ഡാണ് ഇതേക്കുറിച്ച് എഴുതിയിരിക്കുന്നത്.
ഇതിനുമുന്‍പും മുട്ടയുടെ ആകൃതിയുടേ പേരില്‍ നിരവധി ആശയങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മലഞ്ചെരുവുകളിലുള്ള പക്ഷികളുടെ മുട്ട കൂടുതല്‍ കൂര്‍ത്ത മുട്ടയായിരിക്കും. കുന്നും മലയുമൊക്കെ ആയതിനാല്‍ ഉരുണ്ട് പോവാതിരിക്കാനാണ് പ്രകൃതി ഇങ്ങനെയൊരു രൂപം നല്കിയിരിക്കുന്നതെന്നാണ് ഒരു വാദം.
പുതിയ റിപ്പോര്‍ട്ട് തയാറാക്കാന്‍ ഗവേഷകര്‍ 1,400 ഇനങ്ങളിലായി 50,000 മുട്ടകളാണ് പഠനത്തിനു വിധേയമാക്കിയത്. പക്ഷികളുടെ കൂടിന്റെ രൂപം, സ്ഥലം, മുട്ടകളുടെ എണ്ണം, തീറ്റക്രമം, പറക്കാനുള്ള കഴിവ് തുടങ്ങിയവയെല്ലാം പ്രത്യേകം നിരീക്ഷിച്ചായിരുന്നു പഠനം.
മറ്റൊരു കാര്യംകൂടി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മുട്ടയുടെ ആകൃതി നിശ്ചയിക്കുന്നത് തോട് അല്ല. മുട്ട ഉള്‍ക്കൊണ്ടിരിക്കുന്ന കട്ടി കുറഞ്ഞ ആവരണമാണ് ആകൃതി നിശ്ചയിക്കുന്നത്. തോട് വെറുമൊരു കവചം മാത്രമാണെന്നും ഗവേഷകര്‍ പറയുന്നു.
https://www.facebook.com/Malayalivartha