സ്വന്തം ജീവന്‍ ത്യജിച്ചും വളര്‍ത്തുനായകള്‍ ഉടമയെ രക്ഷിച്ചു
സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി ഉടമയെ രക്ഷിച്ച സ്‌പൈക്ക്, പ്രിന്‍സസ് എന്നീ വളര്‍ത്തു നായ്ക്കളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ തിളങ്ങി നില്‍ക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ യോര്‍ക്ക്‌ഷെയറിലുള്ള ലൂസി എന്ന സ്ത്രീയുടെ അഞ്ചു വളര്‍ത്തു മൃഗങ്ങളില്‍ രണ്ടു പേരായിരുന്നു ഇവര്‍.
വീടിനു മുന്‍പിലെ തോട്ടത്തില്‍ ലൂസിക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു സ്‌പൈക്ക്. പെട്ടെന്നാണ് തന്റെ ഉടമയെ ആക്രമിക്കാന്‍ ഒരു പാമ്പ് വരുന്നത് സ്‌പൈക്കിന്റെ ശ്രദ്ധയില്‍പെട്ടത്. പെട്ടന്ന് അവിടേക്കു ചാടിവീണ സ്‌പൈക്ക് പാമ്പുമായി ആക്രമണത്തിനൊരുങ്ങി.
ഇതു കണ്ട ലൂസി അയല്‍ക്കാരെ വിളിച്ചു തോട്ടത്തിലെത്തിയപ്പോഴേക്കും സ്‌പൈക്ക് പാമ്പിനെ കീഴ്‌പ്പെടുത്തിയിരുന്നു. ഇതിനിടെ മറ്റൊരു വളര്‍ത്തുനായ പ്രിന്‍സസും ആക്രമണത്തില്‍ സ്‌പൈക്കിനെ സഹായിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിനിടെ പാമ്പ് വായില്‍ കടിച്ചതിനാല്‍ സ്‌പൈക്കും ഒരു മണിക്കൂറിനു ശേഷം രണ്ടുവയസുകാരന്‍ പ്രിന്‍്‌സസും മരണത്തിനു കീഴടങ്ങുകയായിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ ശൈത്യകാലമായതിനാല്‍ പാമ്പുകള്‍ കുറേനാളത്തേക്ക് ഉറക്കത്തില്‍ കഴിയേണ്ട സമയമാണിതെന്നും അയല്‍ക്കാര്‍ അവരുടെ തോട്ടത്തിലെ കല്ലു മാറ്റിയതിനാലാകാം പാമ്പ് മാളത്തില്‍ നിന്നും ഇവിടെയെത്തിയതന്നുമാണ് ലൂസി കരുതുന്നത്.
https://www.facebook.com/Malayalivartha