ഇതാ കൗതുകമുള്ള ഒരു ലോകറെക്കോര്‍ഡ്!
പുല്ലു വെട്ടുന്ന യന്ത്രം കുറെയധികം സമയം പ്രവര്‍ത്തിപ്പിക്കുന്നത് നിസാരമായ കാര്യമാണ്.
എന്നാല്‍ ഈ ലോണ്മോവര് താടിയില്‍ ബാലന്‍സ് ചെയ്ത് എത്ര സമയം നിര്‍ത്തുവാന്‍ സാധിക്കും.
അത്തരത്തില്‍ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച് നവമാധ്യമങ്ങളില്‍ സംസാര വിഷയമായിരിക്കുകയാണ് ഒരാള്‍.
ന്യൂയോര്‍ക്ക് സ്വദേശിയായ അഷ്റിത ഫര്മാന് ബ്രോക്ക് എന്നയാളാണ് തന്റെ താടിയില്‍ പുല്ലുവെട്ടുന്ന യന്ത്രം ബാലന്‍സ് ചെയ്ത് നിര്‍ത്തി 71.53 മീറ്ററോളം നടന്ന് ഗിന്നസ് റിക്കാര്‍ഡിന് അര്‍ഹനായത്.
ഇദ്ദേഹം തന്നെ മുമ്പ് നേടിയ 20 മീറ്റര്‍ എന്ന ദൂരമാണ് അദേഹം മറികടന്നത്.
റിക്കാര്‍ഡ് സ്വന്തമാക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വൈറലാകുകയായിരുന്നു. നിരവധിയാളുകളാണ് അദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കന്നത്.
https://www.facebook.com/Malayalivartha