റോഡിന് നടുവേ പശുക്കള്‍ ഏറ്റുമുട്ടി;വീഡിയോ കാണാം
പശു എന്നൊരു പദം പ്രയാഗിക്കാന്‍ പോലും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇന്ന് ഭയമാണ്. ഗോമാതാക്കളുടെ പേരില്‍ അരങ്ങേറുന്ന അക്രമ പരമ്പരകള്‍ തന്നെ കാരണം. എന്നാല്‍ പശുക്കള്‍ തമ്മില്‍ പോരടിച്ചാലോ..? തൃശ്ശൂര്‍ നഗരത്തില്‍ ഇന്നലെ ഉച്ചയ്ക്കാണ് റോഡില്‍ നിലയുറപ്പിച്ച 2 പശുക്കള്‍ ഏറ്റുമുട്ടല്‍ തുടങ്ങി. വെറും ഏറ്റുമുട്ടലല്ല, വീറുറ്റ പോരാട്ടം.
അക്ഷരാര്‍ത്ഥത്തില്‍ പരസ്പരമുള്ള കൊമ്പുകോര്‍ക്കല്‍ തന്നെയായിരുന്നു പശുക്കളുടെ ഏറ്റുമുട്ടല്‍. പരസ്പരം കൊമ്പുകള്‍ കോര്ത്തുവെച്ചുള്ള നില്‍പ്പ് സുമോ ഗുസ്തിക്കാരെ അനുസ്മരിപ്പിച്ചു. പിറകോട്ടു വലിഞ്ഞ് ആഞ്ഞ് കുതിച്ച് നെറ്റിമുട്ടിച്ചപ്പോള്‍ ചോര ചിന്തി. പലകുറി ഇത് ആവര്‍ത്തിച്ചു. ഈ സമയം വാഹനങ്ങള്‍ കടന്നു പോകാന്‍ ഇത്തിരി വിഷമിച്ചു. തമ്മില്‍ തല്ല് പല വേള വാഹനങ്ങള്‍ക്കിടയിലേക്കും നീങ്ങി.
ചിലര്‍ വടിയെടുത്ത് ആട്ടാന്‍ ശ്രമിച്ചെങ്കിലും ഗോക്കളുടെ പേരില്‍ ആളെ തല്ലുകയും കൊല്ലുകയും ചെയ്യുന്ന പരിപാടി സജീവമായതിനാല്‍ പലരും പിന് വാങ്ങി. ഒരു മണിക്കൂറോളമാണ് തൃശൂര്‍ മ്യൂസിയം റോഡിനെ പശുക്കള്‍ വിറപ്പിച്ചത്.
https://www.facebook.com/Malayalivartha