ഈ വിനോദ സഞ്ചാരി 1.23 കിലോ ചെറുപ്രാണികളെ അകത്താക്കിയത് അഞ്ച് മിനിട്ടില്‍
മത്സരത്തിന്റെ ഭാഗമായി വിനോദസഞ്ചാരി അഞ്ച് മിനിട്ടുകള്‍ കൊണ്ട് അകത്താക്കിയത് 1.23 കിലോ ചെറു പ്രാണികളെ. ലിജിയാങിലാണ് സംഭവം നടന്നത്.
മത്സരത്തിന്റെ ഭാഗമായുള്ള സ്വര്‍ണ്ണം സ്വന്തമാക്കാനാണ് പെങ് എന്ന യുവാവ് പ്രാണികളെ ഭക്ഷിച്ചത്. പരമ്പരാഗതമായ വസ്ത്രം ധരിച്ച് ഈ സാഹസികതയില്‍ നിരവധി പേര് പങ്കെടുത്തിരുന്നു.
ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ ലിജിയാങ് നഗരത്തില്‍ നടക്കുന്ന ഈ മത്സരം ചരിത്രത്തില്‍ പോലും പ്രശസ്തമാണ്.
പ്രാണികളില്‍ നിന്നും പോഷകഘടകങ്ങള്‍ ശരീരത്തിന് ലഭിക്കുന്നുവെന്ന് ഇവിടെയുള്ളവര്‍ പ്രാചീന കാലം മുതലേ വിശ്വസിക്കുന്നു. മത്സരത്തിന് ശേഷം താന്‍ കഴിച്ച ഭക്ഷണം വളരെ രുചിയുള്ളതായിരുന്നുവെന്നാണ് പെങ് പ്രതികരിച്ചത്.
എന്നാല്‍ ചില മത്സരാര്‍ത്ഥികള്‍ കണ്ണുകള്‍ അടച്ചു പിടിച്ചാണ് പ്രാണികളെ ഭക്ഷിച്ചത്. ഒരു പെണ്‍കുട്ടിയും മത്സരത്തില്‍ പങ്കെടുത്തിരുന്നു. 500 ഗ്രാം പ്രാണികളെയാണ് ഈ പെണ്‍കുട്ടി ഭക്ഷണമാക്കിയത്. ഇവര്‍ വീട്ടിലും പ്രാണികളെ ഭക്ഷിക്കുന്നത് ശീലമാക്കിയവര്‍ ആണെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha