ഗര്‍ഭിണിയായ മാനിനെയാണ് താന്‍ വേട്ടയാടികൊന്നത് എന്ന് തിരിച്ചറിഞ്ഞ സിംഹം പിന്നീട് ചെയ്തതെന്തെന്നോ...?
ഒരു മാനിനെയാണ് മാഡിക്വെ ഗെയിം റിസര്‍വ് ഏരിയയിലെ ഒരു പെണ്‍സിംഹം അന്ന് വേട്ടയാടിപ്പിടിച്ചത്. പതിവുപോലെ തലങ്ങും വിലങ്ങും കടിച്ചുകീറി ഭക്ഷിക്കുവാനും തുടങ്ങി. എന്നാല്‍ തിന്നുപകുതി ആയപ്പോഴാണ് താന്‍ വേട്ടയാടി കൊന്നത് ഗര്‍ഭിണിയായ മാനിനെയാണെന്ന് സിംഹത്തിനു മനസ്സിലായത്.
വനപാലകന്‍ ഗാരറി വാന്‍ ഡെര്‍ വാല്‍ത്തിന്റെ നേതൃത്വത്തിലുള്ള സഫാരി യാത്രയ്ക്കിടെ ഈ സംഭവം നടക്കുമ്പോള്‍, വിശപ്പടക്കാനുള്ള ആവേശത്തില്‍ ചുറ്റുപാടുകളെ മറന്ന് സിംഹം തന്റെ ഇരയെ കീറിമുറിക്കുന്നത് ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ അദ്ദേഹം കാത്തിരിക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് നടന്ന കാഴ്ച അദ്ദേഹത്തേയും സംഘത്തേയും അതിശയിപ്പിച്ചു കളഞ്ഞു. താന്‍ വേട്ടയാടി കൊന്നത് ഗര്‍ഭിണിയായ മാനിനെയാണെന്ന് മനസ്സിലായ ഉടന്‍ തന്നെ മാനിന്റെ വയറ് കീറി സിംഹം സൂക്ഷ്മതയോടെ മാന്‍കുഞ്ഞിനെ പുറത്തെടുത്തു.
ദുഃഖത്തിലായ സിംഹം മാന്‍കുഞ്ഞിനെ തലോടുന്നതും ജീവനുണ്ടോ എന്നറിയാന്‍ അതിന്റെ അടുത്ത് അല്‍പ്പ സമയം ഇരിക്കുന്നതിനും വനപാലകള്‍ ദൃക്‌സാക്ഷികളായി. പിന്നീട് ആ ഭ്രൂണത്തിന് വേദനിക്കാത്ത വിധത്തില്‍ അതിനെ കടിച്ചെടുത്ത് കൊല്ലപ്പെട്ട ആ അമ്മമാനിന്റെ അടുത്തുനിന്നും അല്‍പ്പം അകലെയുള്ള ഒരു സ്ഥലത്തേക്കുകൊണ്ടു പോയി അതീവശ്രദ്ധയോടെ അതിനെ ജീവിതത്തിലേയ്ക്കു കൊണ്ടുവരാന്‍ അതിനെ തട്ടുകയും തലോടുകയും ഒക്കെ ചെയ്തു.
എന്നിട്ടും അത് ജീവനിലേയ്ക്ക് ഉണരുന്നില്ല എന്നു കണ്ടതോടെ കുറ്റബോധം നിഴല്‍പരത്തിയ കണ്ണുകളോടെ തിരികെ അമ്മ മാനിന്റെ അടുക്കലെത്തി അവിടെ വീണുകിടന്ന് ആ സിംഹം മയങ്ങി. മാഡിക്വെ ഗെയിം റിസര്‍വ് ഏരിയയിലാണ് സംഭവം നടന്നത്. മാനിനെ കൊന്ന് ആന്തരികാവയവങ്ങള്‍ ഭക്ഷിച്ചു കൊണ്ടിരിക്കെയാണ് മാന്‍ ഗര്‍ഭിണിയാണെന്ന് സിംഹം അറിഞ്ഞത്.
https://www.facebook.com/Malayalivartha