കാറിന് പിന്നില്‍ ജീവനുള്ള നായയെ കെട്ടിയിട്ട് വലിച്ചു കൊണ്ടു പോവുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
ജീവനുള്ള നായയെ കാറിന് പിന്നില്‍ കെട്ടിയിട്ട് വലിച്ചു കൊണ്ടു പോവുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. തുര്‍ക്കിയിലാണ് സംഭവം.
കാറിന് പുറകിലായി വന്ന വാഹനത്തിലുണ്ടായിരുന്നവരാണ് ഈ ഞെട്ടിക്കുന്ന വീഡിയോ ചിത്രീകരിച്ചത്. പിന്നാലെ വന്നവര്‍ വാഹനം നിര്‍ബന്ധപൂര്‍വ്വം നിര്‍ത്തിക്കുകയും പോലീസിനെ വിളിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
നായയ്ക്ക് ജീവനുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. റോഡിലൂടെ പാഞ്ഞ് പോയപ്പോള്‍ ശരീരം ഉരഞ്ഞുള്ള വേദന കൊണ്ട് കാലുകളും കൈകളും ചലിപ്പിക്കുന്നുണ്ടായിരുന്നു നായ. സംഭവത്തില്‍ കാര്‍ െ്രെഡവറെയും സാക്ഷികളെയും പോലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി.
കാര്‍ ഡ്രൈവറുടെ പ്രവൃത്തിയില്‍ പോലീസ് കേസെടുത്തു. സംഭവം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ ഈ കൃത്യം ചെയ്ത ആള്‍ക്കെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. നിങ്ങള്‍ ഒരു മനുഷ്യനാണോയെന്നാണ് പലരും ചോദിച്ചത്.
രണ്ട് വര്‍ഷം ജയില്‍വാസം അനുഭവിക്കേണ്ട കുറ്റമാണ് ഇയാള്‍ ചെയ്തത്. എന്നാല്‍ നായയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല.
https://www.facebook.com/Malayalivartha