ഉച്ചത്തിലുള്ള ശബ്ദം കേട്ടാല്‍ പേടിച്ച് ബോധംകെട്ടു വീഴുന്ന ആടുകള്‍(വീഡിയോ)
ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഉണ്ടായാല്‍ ബോധം കെട്ടു വീഴുന്ന ചിലരുണ്ടെന്ന് നമുക്കറിയാം. മൃഗങ്ങള്‍ക്കിടയില്‍ ഇതുവരെ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലായിരുന്നു. എന്നാല്‍ ടെന്നസിയിലുള്ള മയോട്ടോണിയ എന്ന വിഭാഗത്തില്‍പെട്ട ആടുകള്‍ പതുക്കെ ഒന്നു തുമ്മുന്ന ശബ്ദം കേട്ടാല്‍ പോലും കറങ്ങി നിലത്തു വീഴും.
അമേരിക്കയിലെയും യൂറോപ്പിലെയും തണുപ്പു കാലാവസ്ഥയുള്ള മേഖലകളില്‍ വളരുന്ന ആടുകളാണ് മയോട്ടോണിയ ആടുകള്‍. ബോധം കെടുന്ന ആടുകള്‍ എന്നതാണ് ഇവയുടെ വിളിപ്പേരു തന്നെ. ഇവ ഇങ്ങനെ വീഴുന്നതിനുമുണ്ട് ഒരു പ്രത്യേകത. ഒരു സെക്കന്റ് അനങ്ങാതെ നിന്നിട്ട് വെട്ടയിട്ട പോലെ നിലത്തു വീഴും. പിന്നീട് ഒരു നിമിഷം കാലു നാലും ആകാശത്തേക്കുയര്‍ത്തി കിടക്കും. പിന്നീട് വശം തിരിഞ്ഞ് അല്‍പ്പനേരം അനങ്ങാതെ കിടന്ന ശേഷം പതുക്കെ എഴുന്നേല്‍ക്കും.
ഈ പ്രവര്‍ത്തി ഇവയുടെ ബോധം പോകുന്നതു മൂലമല്ല, മറിച്ച് ശരീരം പൂര്‍ണ്ണമായി നിശ്ചലമാകുന്നതുകൊണ്ടാണെന്ന് ഗവേഷകര്‍ പറയുന്നു. മയോട്ടോണിയ കൊഗ്‌നീഷ്യ എന്നാണ് ഈ അവസ്ഥയുടെ പേര്. ഇത് മസിലുകളെ ബാധിക്കുന്ന അവസ്ഥയാണ്. നാഡീ ഞരമ്പുകള്‍ക്കോ തലച്ചോറിനോ ഇതുമായി ബന്ധമില്ലെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. മറ്റ് ആടുവര്‍ഗ്ഗങ്ങള്‍ക്കും ഇതു വരാറുണ്ടെങ്കിലും വളരെ അപൂര്‍വ്വമായി മാത്രമാണ് ഇങ്ങനെ ബോധം മറയുന്നത്. മനുഷ്യരിലും ഈ അവസ്ഥ കാണാറുണ്ട്.
ആ അവസ്ഥ വരുമ്പോള്‍ ആടുകള്‍ പേടിക്കുകയോ അവയ്ക്ക് വേദനിക്കുകയോ ചെയ്യില്ല. ഇങ്ങനെ ഒച്ച കേള്‍പ്പിച്ച് ആടുകളെ മരവിപ്പിച്ചു നിര്‍ത്തുന്ന നിരവധി വിഡിയോകളാണ് യുട്യൂബിലുള്ളത്. ഇത് ആടുകളെ ദോഷകരമായി ബാധിക്കില്ലെങ്കിലും ഇങ്ങനെ ചെയ്യുന്നത് അധാര്‍മ്മികമാണെന്ന് ഗവേഷകരും പറയുന്നു.
https://www.facebook.com/Malayalivartha