കുടിച്ച് ബോധമില്ലാതെ വിവാഹവേദിയില്‍ വരന്റെ ഡാന്‍സ്;ഒടുവില്‍ പെണ്‍കുട്ടിയുടെ തീരുമാനം ഇതായിരുന്നു
വിവാഹ വേദിയില്‍ വരന്റെ പാമ്പ് നൃത്തം. വിവാഹത്തിനായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്ന വധു ഒടുവില്‍ ആ തീരുമാനം പറഞ്ഞു. മദ്യപിച്ചെത്തി പാമ്പു പോലെ നൃത്തം ചെയ്യുന്നവനെ വരനായി സ്വീകരിക്കാന്‍ മനസില്ലെന്ന് പറഞ്ഞ് വിവാഹ വേദിയില്‍ നിന്ന് വധു ഇറങ്ങിപ്പോയി.
മദ്യപിച്ചെത്തിയ വരനെ കണ്ടപ്പോള്‍ മുതല്‍ അസ്വസ്ഥയായിരുന്ന വധുവിനെ വീട്ടുകാര്‍ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. നിലപാടില്‍ മാറ്റമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് കല്യാണം മുടങ്ങുകയും ചെയ്തു.
23കാരിയായ പ്രിയങ്ക ത്രിപതിയും അനുഭവ് മിശ്രയുമായുള്ള വിവാഹമാണ് വരന്റെ പാമ്പ് നൃത്തത്തെ തുടര്‍ന്ന് വഴുതി മാറിയത്. കല്യാണ നിശ്ചയത്തിനുശേഷം വിവാഹം കാത്തിരിക്കുകയായിരുന്നു ഇരുവരും. പിന്മാറിയതിനു പിന്നാലെ തന്നെ മറ്റൊരു യുവാവുമായി വധുവിന്റെ വിവാഹം വീട്ടുകാര്‍ നടത്തി.
https://www.facebook.com/Malayalivartha