പ്രായമാകാത്ത കുടുംബം;63 വയസ്സായ അമ്മയെയും മക്കളായ 40-കാരിയേയും 36-കാരിയേയും കണ്ടാല്‍ കോളേജ് കുമാരികള്; സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ് ഇവര്‍
പ്രായത്തെ തോല്പിച്ച നിരവധിയാളുടെ ചിത്രം ഇതിനോടകം പലവട്ടം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് 63 കാരിയായ അമ്മയുടെയും 42-ഉം 36-ഉം വീതം പ്രായമുള്ള രണ്ട് പെണ്മക്കളുടെയും ചിത്രങ്ങളാണ്. മൂന്നുപേരും ഒന്നിച്ചു നില്ക്കുന്നതുകണ്ടാല് കോളജിലോ സ്കൂളിലോ ഒന്നിച്ചു പഠിക്കുന്ന കൂട്ടുകാരികളാണെന്നേ പറയുകയുള്ളു.
തായ്വാന്‍കാരിയായ ലുര്സു എന്ന സുന്ദരിയും കുടുംബവുമാണ് നവമാധ്യമ ലോകത്തെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്ന സുന്ദരികള്‍. ഇന്‍സ്റ്റാഗ്രാമില്‍ അറിയപ്പെടുന്ന സെലിബ്രിറ്റിയായ ലുര്സു ഇന്റീരിയര്‍ ഡിസൈനറാണ്. കാഴ്ചയില്‍ ഒരു 18-കാരിയുടെ ലുക്കും സൗന്ദര്യവുമുള്ള ലുര് സുവിന് പക്ഷേ 42 വയസുണ്ട്. കാണുന്നവര്‍ക്ക് വിശ്വാസം വരില്ല. ഇവരെ കണ്ടാല്‍ 25 വയസ് പോലും തോന്നിക്കില്ലെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ലുര്സു മാത്രമല്ല 63-കാരിയായ അമ്മയുടെയും 40-ഉം 36-ഉം വീതം പ്രായമുള്ള സഹോദരിമാരുടേയും കാര്യം സമാനമാണ്.
ഇവരുടെയും ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകള്‍. എന്നിട്ട് എല്ലാവരും ഒരു തീരുമാനത്തിലെത്തി. ഇതാണ് പ്രായമാകാത്ത കുടുംബം. ഫെഫെ സു എന്ന 40-കാരിക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. 36 കാരിയായ ഷാരോണിന്റെ ബിക്കിനി ചിത്രവും ഈയിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഷാരോണും ഫേസ്ബുക്കിലെ ലക്ഷക്കണക്കിന് ആരാധകരുടെ പ്രിയ സെലിബ്രിറ്റി ആണ്.
എന്താണ് ഈ ചര്‍മ്മസൗന്ദര്യത്തിന്റെ രഹസ്യമെന്ന് ആരാധകര്‍ അന്വേഷിക്കുകയുണ്ടായി. ധാരാളം വെള്ളം കുടിക്കുകയും ഭക്ഷണത്തില്‍ അധികവും പച്ചക്കറിയാക്കിയുമാണ് ഇവര്‍ ആഹാരം ക്രമീകരിക്കുന്നതെന്ന് പിന്നീട് ഇവര്‍ വെളിപ്പെടുത്തുകയും ചെയ്തു.
ചര്‍മ്മം മോയിസ്ച്വര്‍ ചെയ്തു സംരക്ഷിക്കുകയും, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ക്കൊപ്പം വ്യായാമം ശീലമാക്കിയും ജനിതകമായി പ്രായം തോന്നാത്ത വിധത്തില്‍ ഇവര്‍ ശരീരം കാത്തുസൂക്ഷിക്കുന്നുണ്ട്. അതുപോലെ രാവിലെയും വൈകിട്ടും ഇളംവെയില്‍ കൊള്ളുന്നതും ചര്‍മ്മസൗന്ദര്യം സംരക്ഷിക്കാന്‍ ഏറെ സഹായകമാണെന്ന് ഈ സഹോദരിമാര്‍ വ്യക്തമാക്കുകയുണ്ടായി. എന്തൊക്കെയാണെങ്കിലും കാണേണ്ടതുതന്നെയാണ് ഈ അമ്മയേയും മക്കളേയും!
https://www.facebook.com/Malayalivartha