ഇനി പാസ്‌വേഡുകളും താക്കോലുകളും ഉപേക്ഷിക്കാം ഒരു മോതിരം മാത്രം മതി (വീഡിയോ)
സാങ്കേതിക വിദ്യയിലൂടെ ലോകത്തെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ് നാമെല്ലാം. ഇന്നെല്ലാം സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമാണ്. ഫ്‌ളൈറ്റ് പറത്തുന്നതും പോലും ഇന്നൊരു എളുപ്പമുള്ള ജോലിയായി മാറിയിരിക്കുകയാണ്. അങ്ങനെ ഒരു ഉപകരണവുമായാണ് അമേരിക്കന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ടോക്കനൈസ് രംഗത്തെത്തിയിരിക്കുന്നത്. 'ടോക്കന്‍' എന്നാണ് ഇതിനു പേര് നല്‍കിയിരിക്കുന്നത്.
സ്മാര്‍ട്ട് വാച്ച് എന്ന പോലെ ഒരു സ്മാര്‍ട്ട് റിങ് അഥവാ മോതിരം ആണ് ടോക്കന്‍. ഇനി ഓരോന്നിനും വെവ്വേറെ താക്കോല്‍ ആവശ്യമില്ല. എല്ലാത്തിനും കൂടി ഒന്നുമതി. വാതിലുകള്‍ തുറക്കുക, കാര്‍ സ്റ്റാര്‍ട്ട് ചെയ്യുക, പണമിടപാട് നടത്തുക, കമ്പ്യൂട്ടറില്‍ സൈന്‍ ഇന്‍ ചെയ്യുക തുടങ്ങി നിരവധി ജോലികള്‍ ഈ മോതിരം കൊണ്ട് സാധിക്കും. ഒരു പാസ്‌വേഡ് പോലെയാണ് ടോക്കന്‍ പ്രവര്‍ത്തിക്കുന്നത്.
മാസ്റ്റര്‍കാര്‍ഡ്, വിസ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ടോക്കനൈസ് ഈ സ്മാര്‍ട്ട് റിങ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി കൊണ്ടാണ് എല്ലാം ഒരുക്കിയിരിക്കുന്നത്. പണമിടപാടുകള്‍ സുരക്ഷിതമാക്കുന്നതിനും ഇടപാടുകള്‍ക്ക് ആധികാരികത ലഭിക്കാനും മോതിരത്തിനുള്ളില്‍ ഒരു ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ സ്ഥാപിച്ചിട്ടുണ്ട്. ചാര്‍ജ് ചെയ്താണ് ടോക്കന്‍ ഉപയോഗിക്കുന്നത്. 16,000 രൂപയാണ് ഇതിന് വില.
https://www.facebook.com/Malayalivartha