ഒരു ഗ്രാം വിഷം കൊണ്ട് 15000 മനുഷ്യരെ കൊല്ലാം!ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി ഈ തവളയാണ്; വീഡിയോ കാണാം
ഭൂമുഖത്തെ ഏറ്റവും വിഷമുള്ള ജീവി 'ഗോള്‍ഡന്‍ പോയിസണ്‍ ഡാര്‍ട്ട് ഫ്രോഗ്' എന്ന സ്വര്‍ണ നിറത്തിലുള്ള വിഷത്തവളയാണ്. തെക്കേയമേരിക്കയിലെ കൊളംബിയയിലാണ് ഇവ അധികമായി കാണപ്പെടുന്നത്.
സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അപകടകാരിയായേക്കാവുന്ന ജീവിയാണിത്. ഇതിന്റെ ത്വക്കിലുള്ള കൊടുംവിഷം ഇരയുടെ സിരാവ്യൂഹം, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കും.
കൊളംബിയയിലെ പ്രാചീനഗോത്രവര്‍ഗക്കാര്‍ അമ്പുകളില്‍ പുരട്ടാനുപയോഗിക്കുന്ന വിഷം ഈ തവളകളുടെ ത്വക്കില്നിന്നാണെടുക്കുന്നത്.അത്യന്തം മാരകമായ ഒരു വിഷം ആണ് ഈ ബട്രാചോടോക്സിന്. ഹൃദയം നാഡികള്‍ എന്നിവയെ ബാധിക്കുന്ന പ്രകൃത്യാ ഉള്ള മാരക വിഷം ആണ് ഇവ. ഈ വിഷത്തിന്റെ ഒരു ഗ്രാം 15000 മനുഷ്യരെ കൊല്ലാന്‍ പര്യാപ്തമാണ്.
ഫൈലോബേറ്റ്സ് എന്ന ജനുസ്സില്പെട്ട തവളകളുടെ പിന്‍വശത്തും ചെവിക്കു പുറകിലുമായാണ് പാല് നിറമുള്ള വിഷമടങ്ങിയ ഈ ഗ്രന്ഥികള്‍ സ്ഥിതി ചെയ്യുന്നത്. ആക്രമിക്കപ്പെടുകയാണെന്നു തോന്നുമ്പോള്‍ സ്വയമേവ ഈ ഗ്രന്ഥികളില്‍ നിന്നും ത്വക്കിലാകമാനമുള്ള വിവിധ ചെറു കനാലുകളിലൂടെ വിഷം പുറത്തു വരികയാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha