ഒരു ദിവസം പോലും മുടങ്ങാതെ 5 വര്‍ഷമായി ഡിസ്‌നി ലാന്‍ഡില്‍ പോകുന്ന വ്യക്തിയെ പരിചയപ്പെടൂ!
കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ ദിവസവും വാള്‍ട്ട് ഡിസ്‌നി വേള്‍ഡ് പാര്‍ക്കില്‍ പോകുന്ന ഒരു മനുഷ്യനുണ്ട്. ജെഫ് റീറ്റ്‌സ് എന്ന ഈ 44-കാരന്‍ തന്റെ ഗേള്‍ഫ്രണ്ടിനെപ്പോലും കണ്ടുപിടിച്ചത്. 2012 ജനുവരി ഒന്നാം തീയ്യതി മുതലാണ് ജെഫ് ഡിസ്‌നി ലാന്‍ഡില്‍ പോയിത്തുടങ്ങിയത്. അന്നുമുതല്‍ ഒരൊറ്റ ദിനംപോലും ജെഫ് മുടക്കിയിട്ടില്ല.
ഹണ്ടിങ്ങ്ടണ്‍ ബീച്ചില്‍ താമസിക്കുന്ന ജെഫ് ഇത് വരെ രണ്ടായിരം ദിവസങ്ങള്‍ പിന്നിട്ട് കഴിഞ്ഞു. ഓരോ ദിവസത്തെയും പാര്‍ക്കിങ് ടിക്കറ്റ് അദ്ദേഹം സൂക്ഷിച്ച് വച്ചിട്ടുണ്ട്.2012 കാലഘട്ടത്തില്‍ ജോലിയൊന്നും ഇല്ലാതിരുന്ന സമയത്ത് ഒരു സുഹൃത്തുമായാണ് ജെഫ് ഡിസ്‌നി ലാന്‍ഡില്‍ പോയി തുടങ്ങിയത്. വളരെ സ്‌ട്രെസ് ആയ ഇരുവരും തങ്ങളുടെ മനസ്സ് കുളിര്‍പ്പിക്കുന്നതിന് വേണ്ടിയാണ് ഈ പാര്‍ക്ക് തെരഞ്ഞെടുത്തത്. അതേ വര്‍ഷം തന്നെ അദ്ദേഹത്തിന് ഒരു ജോലി കിട്ടിയിട്ടും ആ പതിവ് ജെഫ് മുടക്കിയില്ല.
അവിടുത്തെ സാഹചര്യങ്ങളും ഷോകളും,സംഗീതവും,ക്യാരക്റ്ററുകളും വളരെയധികം ഇഷ്ടപ്പെട്ടത് കൊണ്ടാണ് താന്‍ ആ പാര്‍ക്കിനോട് ഇത്രയും ഇണങ്ങിയിരിക്കുന്നത് എന്ന് ജെഫ് പറയുന്നു.
ഇതിന് മുന്‍പ് ജെഫ് ആര്‍മിയിലായിരുന്നു. താന്‍ ഡ്യുട്ടിയിലായിരിക്കുന്നതായി തന്നെ ഈ പാര്‍ക്ക് ഓര്‍മ്മിപ്പിക്കുന്നതായി അദ്ദേഹം പറയുന്നു. ജോലി സ്ഥലത്തും മറ്റും ഒരു മോശം ദിനമാണ് അനുഭവപ്പെടുന്നതെങ്കില്‍ അതെല്ലാം മറക്കാന്‍ തന്നെ ഈ ഡിസ്‌നി ലാന്‍ഡ് സഹായിക്കുന്നുവെന്നും ജെഫ് പറയുന്നു. ഡിസ്‌നി വേള്‍ഡില്‍ പോകാന്‍ ജെഫിന് ഒരു വാര്‍ഷിക പാസ്സ് തന്നെയുണ്ട്.മിക്കപ്പോഴും ഒറ്റയ്ക്കാണ് ജെഫ് പാര്‍ക്കില്‍ പോകുന്നത്. ചിലപ്പോഴക്കെ കാമുകി കാരന്‍ ബെല്ലുമായും പോകും. അവിടെ സ്ഥിരമായി പോയിപ്പോയി ഇപ്പോള്‍ അവിടുത്തെ ജീവനക്കാരെല്ലാം ജെഫിന്റെ സ്വന്തം ആളുകളാണ്.
ഇത് മാത്രമല്ല,ജെഫിന് ആരോഗ്യപരമായി വളരെ ഗുണം ചെയ്‌തൊരു കാര്യമാണ് ഈ 'പാര്‍ക്കില്‍ പോക്ക്'. അവിടെയെല്ലാം ചുറ്റിക്കറങ്ങി ഏകദേശം 40 പൗണ്ട് ശരീരഭാരം ജെഫ് കുറച്ചു കഴിഞ്ഞു.ഇതുവരെ തനിക്ക് അവാര്‍ഡൊന്നും കിട്ടിയിട്ടില്ല,പക്ഷെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് ജെഫ് പറയുന്നു!
https://www.facebook.com/Malayalivartha